ന്യൂഡല്‍ഹി: രാഷ്ടപതിയായി തെരഞ്ഞെടുക്കപ്പെട്ട രാനാഥ് കോവിന്ദിന്റെ സെക്രട്ടറിയായി മുന്‍ ഐഎഎസ് ഓഫീസറായിരുന്ന സഞ്ജയ് കോത്താരിയെ നിയമിച്ചു. പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനായിരുന്നു സഞ്ജയ് കോത്താരി.
ഗുജറാത്ത് കാഡറില്‍ നിന്നുള്ള മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥനായ ഭരത് ലാലിനെ ജോയിന്റ് സെക്രട്ടറി ആയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ അശോക് മാലികിനെ മീഡിയ സെക്രട്ടറി ആയും നിയമിച്ച് ഉത്തരവിറങ്ങി. പേഴ്‌സണല്‍ ആന്റ് ട്രെയിംനിംഗ് ഡിപ്പാര്‍ട്ട്‌മെന്റാണ് രണ്ട് വര്‍ഷത്തേക്ക് നിയമനം നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത്.
ഹരിയാന കാഡറില്‍ നിന്നുള്ള 1978 ബാച്ചിലെ ഐഎസ് ഓഫീസറായിരുന്നു സഞ്ജയ് കോത്താരി. 2016 ജൂണിലായിരുന്നു അദ്ദേഹം സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. കഴിഞ്ഞ നവംബറിലാണ് പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിതനായത്.
ജൂലൈ 25നാണ് ഇന്ത്യയുടെ 14മത്തെ രഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുന്നത്. രാഷ്ടപതി ഭവനിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് അദ്ദേഹം മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിയുമായി രാജ്ഘട്ടില്‍ കൂടിക്കാഴ്ച നടത്തും.