ന്യൂഡൽഹി: ദളിതരുടെയും പിന്നാക്ക വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടി എന്നും പോരാടിയ വ്യക്തിയാണ് രാംനാഥ് കോവിന്ദ് എന്നാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്.
ആദിവാസിയയെയോ ദളിതനെയോ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കുന്ന കാര്യം ആലോചിക്കണമെന്ന ആര്‍.എസ്.എസ്. നിര്‍ദേശവും അതേസമയം ബിജെപിക്കകത്തു നിന്നുള്ള ഒരാളെ തിരഞ്ഞെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താത്പര്യവും ഒരു പോലെ പരിഗണിക്കപ്പെട്ടപ്പോഴാണ് ബീഹാര്‍ ഗവര്‍ണ്ണര്‍ രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കുന്ന തീരുമാനത്തിലേക്കെത്തിച്ചത്.
- 1945 ഒക്ടോബര്‍ 1ന് ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ ദഹത്ത് ജില്ലയിലാണ് രാംനാഥ് കോവിന്ദിന്റെ ജനനം.
- ബികോം ബിരുദം നേടി കാണ്‍പുരില്‍ നിന്ന് എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കിയ ശേഷം 1971ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ അഭിഷാകനായി എന്റോള്‍ ചെയ്തു.
- 1977മുതല്‍ 79വരെ ഡല്‍ഹി ഹൈക്കോടതി അഭിഭാഷകനായിരുന്നു.
- 1980മുതല്‍ 1993വരെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്റിങ് കൗണ്‍സല്‍ ആയി പ്രവർത്തിച്ചു
- 1993വരെ സുപ്രീകോടതിയില്‍ അഭിഭാഷകനായി സേവനമനുഷ്ടിച്ചു.
- 1994ല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാംഗമായി. തുടര്‍ച്ചയായി 12 വര്‍ഷത്തോളം രാജ്യസഭാംഗമായി.
- 1998 മുതല്‍ 2002വരെ ബിജെപി ദളിത് മോര്‍ച്ച് അധ്യക്ഷനായിരുന്നു.
- 2015ലാണ് ബീഹാര്‍ ഗവര്‍ണറായി അവരോധിതനായത്.
- പെട്രോളിയം പാചകവാതകം, നീതിന്യായം, സാമൂഹിക നീതിയും സ്ത്രീ ശാക്തീകരണവും എസ് സി എസ്ടി ക്ഷേമം തുടങ്ങീ പ്രധാനപ്പെട്ട പല പാര്‍ലമെന്ററി കമ്മറ്റികളിലും അംഗമായിരുന്നു.
- 2002ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭ പൊതു സഭയില്‍ പങ്കെടുത്തു.
- സവിതകോവിന്ദ് ആണ് ഭാര്യ. പ്രശാന്ത് കുമാര്‍ സ്വാതി എന്നിവര്‍ മക്കളാണ്