ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 11 സംസ്ഥാനങ്ങളില്‍ പൂര്‍ത്തിയായപ്പോള്‍ വമ്പന്‍ ലീഡുമായി രാംനാഥ് കോവിന്ദ് കുതിക്കുന്നു.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയ്ക്കുള്ള കണക്ക് പ്രകാരം ലോക്‌സഭ, രാജ്യസഭ, പതിനൊന്ന് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ രാംനാഥ് കോവിന്ദ് 4,79,585 വോട്ടുകളും മീരാ കുമാര്‍ 2,04,594 വോട്ടുകളും നേടി. കോവിന്ദിന് 2,74,991 വോട്ടുകളുടെ ലീഡ്.
പാര്‍ലമെന്റിലെ ഇരുസഭകളില്‍ നിന്നുമായി കോവിന്ദ് 3,69,576 വോട്ടുകള്‍ നേടിയപ്പോള്‍ 1,59,300 വോട്ടുകളാണ് മീരാകുമാറിന് നേടാന്‍ സാധിച്ചത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇങ്ങനെ......
പാര്‍ലമെന്റിലെ 21 വോട്ടുകള്‍ അസാധുവായപ്പോള്‍ ഛത്തീസ്ഗണ്ഡില്‍ മൂന്നും ഗോവയില്‍ രണ്ടും വോട്ടുകള്‍ അസാധുവാക്കപ്പെട്ടു.
ഗോവയിലും ഗുജറാത്തിലും വോട്ടുകള്‍ മറിഞ്ഞപ്പോള്‍ അത് എന്‍ഡിഎ സ്ഥാനാര്‍ഥിക്കാണ് ഗുണം ചെയ്തത്.
സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ട് വിഹിതം
(സംസ്ഥാനം - രാംനാഥ് കോവിന്ദിന് കിട്ടിയ വോട്ടുകള്‍ - മീരാകുമാറിന് കിട്ടിയ വോട്ടുകള്‍ എന്ന ക്രമത്തില്‍)
ആന്ധ്രാപ്രദേശ് - 27,189 - 0
അരുണാചല്‍ പ്രദേശ് - 448 - 24
അസം - 10,556 - 4060
ബീഹാര്‍ - 22,460 - 18867
ഗോവ - 500 - 220
ഗുജറാത്ത് - 19,404 -7203
ഹരിയാന - 8176 - 1792
ഹിമാചല്‍ പ്രദേശ് - 1530 - 1087
ജമ്മു-കശ്മീര്‍ - 4032 - 20160
ജാര്‍ഖണ്ഡ് - 8976 - 4576
ഛത്തീസ്ഗണ്ഡ് - 6708 - 4515
മൊത്തം - 4,97,585 - 2,40,594
ആന്ധ്രപ്രദേശില്‍ നിന്നുള്ള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുള്ള 95.8 ളതമാനം വോട്ടും നേടിയെടുത്തു.
എന്നാല്‍ ബീഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് കക്ഷികളുടെ പിന്തുണയോടെ 45.7 ശതമാനം വോട്ട് വിഹിതം മീരാകുമാര്‍ നേടിയെടുത്തു. അക്ഷരമാല ക്രമത്തിലാണ് സംസ്ഥാനങ്ങളുടെ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്.
എന്‍ഡിഎ കക്ഷികളുടെ വോട്ടുകള്‍ കൂടാതെ ജനതാദള്‍ യുണൈറ്റഡ്, ബിജു ജനതാദള്‍ എന്നിവരുടെ വോട്ടുകള്‍ കൂടി ലഭിക്കുമ്പോള്‍ രാംനാഥ് കോവിന്ദിന്റെ വോട്ട് വിഹിതം ഏഴ് ലക്ഷത്തിലേക്ക് കടക്കുമെന്നാണ് എന്‍ഡിഎ നേതാക്കളുടെ പ്രതീക്ഷ.