പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം വേണ്ടെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്


ടി.ജി. ബേബിക്കുട്ടി

പ്രതീകാത്മക ചിത്രം | ഫോട്ടോ:രാമനാഥ് പൈ എൻ

തിരുവനന്തപുരം:പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം വേണ്ടെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്. സ്വതന്ത്രമായ പ്രീ സ്‌കൂളിങ് അന്തരീക്ഷം ഒരുക്കുകയെന്ന കാഴ്ചപ്പാടിനു വിരുദ്ധമായതിനാലാണിത്.പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് പൊതുനയം രൂപവത്കരിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് തീരുമാനം.

പ്രീ പ്രൈമറി അധ്യാപകയോഗ്യത, പ്രീ പ്രൈമറി ക്ലാസുകള്‍ ഹൈടെക് ആക്കല്‍ തുടങ്ങി ആറിലധികം വിഷയങ്ങളിലാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.സര്‍ക്കാര്‍ അംഗീകാരമില്ലാതെ 2012-നുശേഷം പി.ടി.എ. നിയമിച്ച പ്രീ പ്രൈമറി അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ ഭാഗമായി പ്രീ സ്‌കൂളുകള്‍ 2012 ഡിസംബര്‍ ഏഴിനുശേഷം ആരംഭിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. ഇതു നിലനില്‍ക്കേ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രീ സ്‌കൂളുകള്‍ ആരംഭിക്കുന്നത് ആവര്‍ത്തിച്ചു.

Content Highlights: uniform to be avoided in pre primary classes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022