തിരുവനന്തപുരം: രാഹുല്‍ ഗാന്ധി അമുല്‍ ബേബിതന്നെയെന്ന വിഎസ്സിന്റെ പ്രസ്താവനക്ക് പിന്നാലെ രാഹുല്‍ എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലിയാണെന്ന പരാമര്‍ശവുമായി മന്ത്രി ജി സുധാകരന്‍.
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതു മുതല്‍ സിപിഎം നേതാക്കളെല്ലാം രൂക്ഷ വിമര്‍ശനമാണ് രാഹുലിനെതിരേ അഴിച്ചു വിടുന്നത്. അതില്‍ ഒടുവിലത്തേതാണ് ജി സുധാകരന്റേത്.
എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലിയാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു ജി സുധാകരന്‍ പറഞ്ഞത്. 'പുലി വരുന്നേ പുലി എന്നാണ് യുഡിഎഫ് പറയുന്നത്. പുലി വയനാട്ടിലെ കാട്ടിലേക്ക് വന്നിരിക്കുകയാണ് വടക്കേ ഇന്ത്യയില്‍ നിന്ന് ആര്‍എസ്എസ്സിനെ പേടിച്ചോടിയ പുലിയാണ് രാഹുല്‍ ഗാന്ധി', ജി സുധാകരന്‍ പറഞ്ഞു.
ബിജെപിയെ തോല്‍പിക്കാനായി കേരളത്തിലേക്ക് നിങ്ങള്‍ വരേണ്ടതില്ലെന്നും ഇവിടെ ബിജെപിയെ നിലം തൊടീക്കില്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേർത്തു.
content highlights: G Sudhakaran Against Rahul Gandhi