ഭോപ്പാൽ: കാവി ധരിച്ചവരും ബലാല്‍സംഗം ചെയ്യുകയാണെന്നും അതിലൂടെ സനാതന ധര്‍മ്മത്തെ അപമാനിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ്.
"കാവി വസ്ത്രം ധരിച്ച് ആളുകള്‍ ബലാത്സംഗം ചെയ്യുകയാണ്. ക്ഷേത്രത്തിനകത്ത് പോലും ബലാല്‍സംഗങ്ങള്‍ നടക്കുകയാണ്. ഇതാണോ നമ്മുടെ മതം. ഇത്തരം പ്രവൃത്തികള്‍ ചെയ്ത് നമ്മുടെ സനാതന ധര്‍മ്മത്ത അപമാനിച്ചവരോട് ദൈവം പോലും പൊറുക്കില്ല", ദിഗ് വിജയ് സിങ് പറഞ്ഞു. ഭോപ്പാലില്‍ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജ്രംഗ്ദളും ഭാരതീയ ജനതാ പാര്‍ട്ടിയും ഐഎസ്‌ഐയില്‍ നിന്ന് പണം സ്വീകരിക്കുന്നുണ്ടെന്ന തരത്തില്‍ ദിഗ് വിജയ് സിങ് അടുത്തിടെ നടത്തിയ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
content highlights: Digvijay Singh statement on people wearing saffron and rape, rapes happening inside temple