ന്യൂഡൽഹി: പുല്‍വാമ ആക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ചതില്‍ താന്‍ മാത്രമല്ല ബിജെപി നേതാവുമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ്സ് നേതാവ് ദിഗ്വിജയ് സിങ്.
യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പുൽവാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നും അതേ കുറിച്ച് മോദിക്കെന്താണ് പറയാനുള്ളതെന്നും ദിഗ്വിജയ് സിങ് ചോദിച്ചു.
പുല്‍വാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് ദിഗ്വിജയ് സിങ് പ്രധാനമന്ത്രിയില്‍ നിന്നും മറ്റ് കേന്ദ്ര മന്ത്രിമാരില്‍ നിന്നും വന്‍ വിമര്‍ശനം നേരിട്ടിരുന്നു.
പുല്‍വാവ ഭീകരാക്രമണത്തെ അപകടമെന്ന് കേശവ് പ്രസാദ് മൗര്യ വിശേഷിപ്പിക്കുന്നത് വീഡിയോയില്‍ കാണാം.
content highlights: Digvijay singh and Maurya mentioning Pulwama attack as accident