ഹൈദരാബാദ്: മഹാത്മാഗാന്ധിയെ കുറിച്ച് വാചാലരാകുമ്പോഴും ബിജെപിക്കാരുടെ മനസ്സില്‍ നാഥുറാം ഗോഡ്‌സെയാണെന്ന് ലോക്‌സഭാ എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീന്‍ ഒവൈസി.
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒവൈസി. നിലവിൽ രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഗോഡ്‌സെയെയാണ് ഹീറോയായി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം നാം ആഘോഷിക്കുകയാണ്. നിലവിലെ ബിജെപി സര്‍ക്കാരിന്റെ മനസ്സില്‍ നാഥുറാം ഗോഡ്‌സെയും വാക്കുകളില്‍ മഹാത്മാ ഗാന്ധിയുമാണ്", ഒവൈസി കുറ്റപ്പെടുത്തി.
"നിലവില്‍ ഭരിക്കുന്ന സര്‍ക്കാര്‍ നാഥുറാം ഗോഡ്‌സെയെ ഹീറോ ആയി ആരാധിക്കുകയാണ്. ഗോഡ്‌സെ ഗാന്ധിയെ മൂന്ന് ബുള്ളറ്റ് കൊണ്ട് കൊന്നു, പക്ഷെ ഇവിടെ ജനങ്ങള്‍ അനുദിനം മരിച്ചു കൊണ്ടിരിക്കുകയാണ്".
ഗാന്ധിയുടെ അഹിംസാ മാര്‍ഗ്ഗത്തെ മനസ്സിലാക്കേണ്ട സമയമായി. ഗാന്ധി കര്‍ഷകരോട് കരുതല്‍ കാണിച്ചിരുന്നു. പക്ഷെ കര്‍ഷകര്‍ ഇന്ന് ആത്മഹത്യ ചെയ്യുകയാണ്. എന്താണ് സര്‍ക്കാര്‍ ഇപ്പോൾ ചെയ്യുന്നതെന്നും ഒവൈസി ചോദിച്ചു.
content highlights: BJP speaks about Mahatma Gandh, But Godse In Mind, says Owaisi