ബിന്ദു അമ്മിണിയുടെ ഹർജി- വ്യാഴാഴ്ച സുപ്രീംകോടതിയില്‍ നടന്നത്


By ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

2 min read
Read later
Print
Share

10.42 മുതല്‍ 10.45 വരെ ചീഫ് ജസ്റ്റിസ് കോടതിയില്‍ നടന്ന നടപടികള്‍ ഇങ്ങനെ

ഈ മണ്ഡല മകരവിളക്ക് സീസണില്‍ വീണ്ടും ശബരിമല ദര്‍ശനം നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ബിന്ദു അമ്മിണിക്ക് വേണ്ടി പ്രമുഖ അഭിഭാഷക ഇന്ദിര ജയ് സിംഗാണ് ഇന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടത്.

10.42 മുതല്‍ 10.45 വരെ ചീഫ് ജസ്റ്റിസ് കോടതിയില്‍ നടന്ന നടപടികള്‍ ഇങ്ങനെ:-

ഇന്ദിര ജയ് സിംഗ്: സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമലയില്‍ ആദ്യമായി പ്രവേശിച്ച യുവതി ബിന്ദു. എ. സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷവും ബിന്ദുവിന് ശബരിമലയില്‍ പോകാന്‍ സംരക്ഷണം നല്‍കാന്‍ ഉത്തരവിടണം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇത്തവണ ശബരിമലയില്‍ പോകാന്‍ ശ്രമിച്ചു. എന്നാല്‍ ചിലര്‍ ആക്രമിച്ചു. ആസിഡ് ആക്രമണം ഉണ്ടായി.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ: ആര് ആക്രമിച്ചു ?

ഇന്ദിര ജയ് സിംഗ്: ചില സ്വകാര്യ വ്യക്തികള്‍. എന്നാല്‍ ആക്രമണം നടന്നത് കൊച്ചി പോലീസ് കമ്മീഷണര്‍ ഓഫീസ് വളപ്പില്‍ ആണ്. ആസിഡ് പോലുള്ള ചില രാസ വസ്തുക്കള്‍ മുഖത്ത് സ്‌പ്രേ ചെയ്തു. പോലീസ് സംരക്ഷണം നല്‍കുന്നില്ല. 2018 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പോകാന്‍ സംരക്ഷണം നല്‍കണം. 2018 ലെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ: 2018 ലെ വിധി അന്തിമ വാക്ക് അല്ല. വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടില്ലേ ?

ഇന്ദിര ജയ് സിംഗ്: 2018 ലെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ സ്റ്റേ ഇല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ബിന്ദു അമ്മിണിയുടെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് പ്രശാന്ത് പദ്മനാഭന്‍, ഇന്ദിര ജയ്‌സിംഗിന്റെ കൈയില്‍ രണ്ട് ഷീറ്റ് പേപ്പര്‍ കൈമാറി.

ഇന്ദിര ജയ് സിംഗ്: എന്റെ കൈയ്യില്‍ ആ വിധിയുടെ പകര്‍പ്പ് ഉണ്ട്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ: ക്രിസ്തുമസ് അവധിക്ക് ശേഷം കേള്‍ക്കാം.

ഇന്ദിര ജയ് സിംഗ്: ശബരിമല സീസണ്‍ അപ്പോള്‍ അവസാനിക്കും. മറ്റ് ക്ഷേത്രങ്ങളെ പോലെ വര്‍ഷത്തില്‍ എല്ലാ ദിവസവും തുറന്ന് ഇരിക്കുന്ന ക്ഷേത്രമല്ല ശബരിമല. കഴിഞ്ഞ ദിവസം ഇതേ ആവശ്യവും ആയി ഫയല്‍ ചെയ്ത മറ്റൊരു ഹര്‍ജി അടുത്ത ആഴ്ച കേള്‍ക്കാം എന്ന് പറഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസ് : എങ്കില്‍ ഈ ഹര്‍ജിയും അതോടൊപ്പം കേള്‍ക്കാം.

ഇന്ദിര ജയ് സിംഗ്: നന്ദി

Content Highlights: bindu ammini seeks protection for sabarimala darshan, chief justice postponed the hearing

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram