കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരേ അസ്സമിലും ത്രിപുരയിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും പ്രക്ഷോഭമിരമ്പുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍.
"ധീരമായി മരണം വരിച്ചവന്റെ പേരല്ല ഹിറ്റ്‌ലര്‍ എന്നത്, ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്തവന്റെ പേരാണത്. ആ ഭീരുവിന്റെ ആയുധമായിരുന്നു ഫാസിസം. അമ്പേ പരാജപ്പെട്ടുപോയ ഒരായുധം.
ഈ രാജ്യത്ത് നിങ്ങള്‍ ആരെയാണ് ഭായി അധികാര ഗര്‍വ്വിന്റെ ഉടുക്ക് കൊട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുന്നത്", എന്നായിരുന്നു ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാണ്. ആയിരങ്ങളാണ് നിയമത്തിനെതിരേ വിവിധ സംസ്ഥാനങ്ങളിൽ തെരുവിലിറങ്ങിയത്. പ്രക്ഷോഭത്തെ തുടർന്നും അമിത് ഷായുടെ രാജ്യസഭയിലെ പ്രതികരണത്തെ തുടർന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുൾ മോമേൻ തന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയിരുന്നു.
content highlights: Writer Benyamin on CAB and fascism