യുവതികളെ ശബരിമലയിൽ എത്താന്‍ സഹായിച്ച കൂട്ടായ്മയുടെ വോട്ട് കോണ്‍ഗ്രസ്സിന്, തുറന്നു പറച്ചിൽ എഫ്ബിയിൽ


2 min read
Read later
Print
Share

ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്ത ശശിതരൂരിന് വേണ്ടി ആറായിരം വോട്ടുകള്‍ തങ്ങള്‍ സമാഹരിച്ചെന്നും "നവ്വോത്ഥാന കേരളം ശബരിമലയിലേക്ക്" എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ

ശബരിമല ദര്‍ശനത്തിന്‌ ബിന്ദു, കനകദുര്‍ഗ്ഗ എന്നിവര്‍ക്ക് സഹായങ്ങള്‍ ചെയ്തു നല്‍കിയ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ വോട്ട്് കോണ്‍ഗ്രസ്സിന്. നവ്വോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ തങ്ങളുടെ പേജിലിട്ട പോസ്റ്റിലാണ് കോണ്‍ഗ്രസ്സിന് വോട്ട് ചെയ്ത കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ്സിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാന്‍ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും മുന്നിട്ടിറങ്ങി എന്നാണ് ഇവര്‍ സമ്മതിക്കുന്നത്.

തിരുവനന്തപുരത്ത് മാത്രം കൃത്യമായി വോട്ട് ചെയ്ത് പോന്നിരുന്ന ആറായിരത്തോളം വോട്ടുകള്‍ കൂട്ടായ്മയുടെ ഭാഗമായവര്‍ ശശിതരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ടെന്നും ഇവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ശബരിമലയില്‍ ആചാരസംരക്ഷണം വേണമെന്ന തരത്തില്‍ സ്ത്രീ പ്രവേശനത്തിന് എതിരേ നിലപാടെടുത്തയാളാണ് ശശിതരൂര്‍ എന്നതും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

"കേരളത്തില്‍ സി പി എമ്മിന്റെ പരാജയത്തിനു കാരണം ശബരിമലയല്ല .ഈ കൂട്ടായ്മയുമായി ബന്ധപ്പെട്ട എല്ലാവരും രാജ്യത്തെ ഹൈന്ദവ വല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാടുള്ളവരായിരുന്നു". അതിനാലാണ് കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തതെന്നും അവര്‍ പോസ്ര്‌റില്‍ വ്യക്തമാക്കുന്നു.

"ശബരിമലയുടെ പേരിൽ പഴികേട്ടതും വേട്ടയാടപ്പെട്ടതും ഇടതുപക്ഷം പക്ഷെ ബിജെപിക്കൊപ്പം നിന്ന് സ്ത്രീപ്രവേശനത്തെ എതിർത്ത കോൺഗ്രസ്സിന് വോട്ട് ", "ഇടതു പക്ഷത്തിന്റെ പുരോഗമന രാഷ്ട്രീയത്തിന്റെ തണലില്‍ നിങ്ങള്‍ ശബരിമല കയറി. സ്വാഭാവികമായും അത് ഇഷ്ടപ്പെടാത്ത സാധാരണക്കാര്‍ ഇടതു പക്ഷത്തിനെതിരായി വോട്ടു ചെയ്ത് അവരെ തോല്‍പിച്ചു. ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവര്‍ക്ക് വോട്ടു ചെയ്തും ചെയ്യിപ്പിച്ചും നിങ്ങളും ഇടതുപക്ഷത്തെ തോല്‍പ്പിച്ചു", തുടങ്ങിയ നൂറ് കണക്കിന് കമന്റുകളാണ് ഫെയ്സ്ബുക്കിലെ കൂട്ടായ്മയുടെ പോസ്റ്റിനടിയിൽ വരുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

സി.പി.എമ്മിനെ തോല്‍പ്പിച്ചത് ശബരിമലയല്ല ...

കേരളത്തില്‍ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ അനുഭവത്തില്‍ നിന്ന് പറയാവുന്ന ഒരു കാര്യമുണ്ട് , കേരളത്തില്‍ സി പി എമ്മിന്റെ പരാജയത്തിനു കാരണം ശബരിമലയല്ല . ഈ കൂട്ടായ്മയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട എല്ലാവരും രാജ്യത്തെ ഹൈന്ദവ വല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാടുള്ളവരായിരുന്നു . ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നിലപാടിനോട് ശക്തമായി വിയോജിക്കുന്നവരാണെങ്കിലും അഖിലേന്ത്യാ തലത്തിലെ BJP മുന്നേറ്റത്തെ തടയാന്‍ കോണ്‍ഗ്രസിന്റെ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്നാഗ്രഹിച്ച് കോണ്‍ഗ്രസിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട് ഈ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും . തിരുവനന്തപുരത്തു മാത്രം കൃത്യമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തു പോന്നിരുന്ന ആറായിരത്തോളം വോട്ടുകള്‍ ഈ കൂട്ടായ്മയുടേയും ഭാഗമായി നിന്ന സുഹൃത്തുക്കള്‍ ശശി തരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ട് . പരമ്പരാഗതമായി LDF നു വോട്ടു ചെയ്തു പോന്ന BJP ക്കെതിരായി പുരോഗമന ഇന്ത്യ കെട്ടിപ്പടുക്കാന്‍ നിലപാടുള്ള അനവധിയനവധി പേര്‍ UDF ന് വോട്ട് ചെയ്ത് കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഫലം മാത്രമാണ് കേരളത്തിലെ തെരഞ്ഞെടുപ്പു .

content highlights: Facebook group which helped women entry in sabarimala voted for congress, FB Post

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram