'പക്ഷേ പിന്‍ കഴുത്തിലെ ആ പൊള്ളല്‍ ഇതെഴുതുമ്പോളും വന്നു' ;കവി അയ്യപ്പനെതിരെ മീടൂ


2 min read
Read later
Print
Share

കുട്ടികള്‍ക്കെതിരെയുള്ള പീഡനം എന്ന ഗുരുതരമായ ആരോപണമാണ് കവി അയ്യപ്പനെതിരെ ഉന്നയിച്ചിരിക്കുന്നത്

മീടൂ എന്ന ഹാഷ്ടാഗിനൊപ്പം സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമം തുറന്നുപറയുമ്പോള്‍ കടപുഴകി വീഴുന്നത് വന്‍മരങ്ങളാണ്. കേരളത്തിലും മീടൂ ആഞ്ഞുവീശുകയാണ്. ചലച്ചിത്ര താരങ്ങളായ അലന്‍സിയറിനും മുകേഷിനും പിന്നാലെ അന്തരിച്ച പ്രശസ്ത കവി അയ്യപ്പനെതിരെയാണ് പുതിയ വെളിപ്പെടുത്തല്‍. നിംനക എന്ന തൃശ്ശൂര്‍ സ്വദേശിനിയാണ് കുട്ടിക്കാലത്ത് അയ്യപ്പനില്‍ നിന്നും നേരിട്ട ദുരനുഭവം ഫെയ്‌സ് ബുക്കില്‍ തുറന്നെഴുതിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഏകദേശം പത്ത് വയസ് കാണും എനിക്കന്ന്. ഒരു വൈകുന്നേരം അയ്യപ്പന്‍ മാമന്‍ വീട്ടില്‍ വരുന്നുണ്ടെന്നു പറഞ്ഞു അച്ഛന്‍. കവിതകളെഴുതുന്ന മാമനാണ്. കുട്ടികളെ വല്യ ഇഷ്ടാണ്. കവിതകള്‍ ചൊല്ലിത്തരും. പഠിപ്പിച്ചു തരും. കവിതകളെഴുതുന്ന അച്ഛന് കവിതകളെഴുതുന്ന കൂട്ടുകാര്‍ കുറേയുണ്ട്.

അന്ന് വരുന്നത് ചില്ലറക്കാരനല്ലാന്ന് അച്ഛന്റെ സംസാരത്തില്‍ നിന്ന് പിടി കിട്ടി. ഞങ്ങള്‍ അയ്യപ്പന്‍ മാമനെ കാത്തിരുന്നു. ഇരുട്ടായപ്പോള്‍ അച്ഛന്റെ കൂടെ വീട്ടില്‍ കയറി വന്നു. കള്ളിന്റെ മണമുള്ള നരച്ച കുറ്റിത്താടിയുള്ള ചപ്രത്തലയുള്ള ചിരിക്കുമ്പോള്‍ കണ്ണ് വരപോലെ കാണുന്ന അയ്യപ്പന്‍ മാമന്‍.

ഞങ്ങള്‍ക്ക് കുട്ടിക്കവിതകള്‍ താളത്തില്‍ ചൊല്ലിത്തന്നു മാമന്‍. ഞങ്ങളെയും പഠിപ്പിച്ചു. താളം തെറ്റിച്ചപ്പോള്‍ വഴക്കു പറഞ്ഞു. കവിതയും പാട്ടുമൊക്കെയായി എപ്പോളോ ഉറങ്ങിപ്പോയ ഞാന്‍ ഉറക്കം ഉണരുമ്പോള്‍ അയ്യപ്പന്‍ മാമന്റെ അടുത്താണ്.

മാമന്‍ എന്നെ തൊട്ടു കിടക്കുവാണ്. മാമന്റെ കൈ എന്റെ തുടകള്‍ക്കിടയിലാണ്. വിരലുകള്‍ കൊണ്ട് അമര്‍ത്തുന്നുണ്ട് . എന്റെ ശബ്ദം പുറത്തു വരുന്നില്ല. കുതറാന്‍ നോക്കിയപ്പോള്‍ 'ഇപ്പൊ കഴിയും ഇപ്പൊ കഴിയൂട്ടോ ' എന്ന് വാത്സല്യത്തോടെ പറഞ്ഞു.

എന്റെ പിന്‍കഴുത്ത് പൊള്ളി വിയര്‍ത്തു. ശ്വാസം അടക്കി അനങ്ങാതെ കിടന്നു. മാമന്‍ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. പക്ഷേ പിന്‍ കഴുത്തിലെ ആ പൊള്ളല്‍ ഇതെഴുതുമ്പോളും വന്നു.

ചലച്ചിത്ര താരങ്ങളായ അലന്‍സിയറിനും മുകേഷിനും എതിരെ യുവതികള്‍ നടത്തിയ തുറന്നുപറച്ചിലുകള്‍ ചര്‍ച്ചയായിരുന്നു

Content Highlight: Me too against poet a ayyappan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram