പരപ്പനങ്ങാടി: വെള്ളം കയറിയ വീടുകളിലെ ഇലക്ട്രിക്കല്‍ ജോലികള്‍ സൗജന്യമായി ചെയ്തുകൊടുത്ത് ഒരുകൂട്ടം ഇലക്ട്രീഷ്യന്മാര്‍ മാതൃകയായി. ഇലക്ട്രിക്കല്‍ വയര്‍മാന്‍ സൂപ്പര്‍വൈസര്‍ ആന്‍ഡ് കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതി പരപ്പനങ്ങാടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉള്ളണം ഭാഗത്തെ 64 വീടുകളിലെ വയറിങ് ജോലികള്‍ സൗജന്യമായി ചെയ്തുനല്‍കിയത്.
ഏകോപന സമിതി ഭാരവാഹികളായ അഹമ്മദ് റാഫി , അസീസ് നാലകത്ത് , മുരളി മോഹനന്‍, സാദിഖ് ഉള്ളണം, അബ്ദു മുന്നിയൂര്‍ എന്നിവര്‍ ജോലികള്‍ക്ക് നേതൃത്വം നല്‍കി. പരപ്പനങ്ങാടി മുനിസിപ്പല്‍ പരിധിയില്‍ ഇനിയും സൗജന്യസേവനം ആവശ്യമുള്ളവര്‍ക്ക് 9447412132, 9744424622, 9400786225,9847977944 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Share this Article
Related Topics