ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ വൈകീട്ട് 5.08-നാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം വിജയകരമെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.
27 മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50നാണ് ആരംഭിച്ചത്. ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് ഡി-2 വാഹനമാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക. 3423 കിലോയാണ് ജി സാറ്റ്-29 ന്റെ ഭാരം. വിക്ഷേപണം വിജയിച്ചതില്‍ ഐ എസ് ആര്‍ ഒ സംഘാഗങ്ങളെ ചെയര്‍മാന്‍ കെ ശിവന്‍ അഭിനന്ദിച്ചു
ഉള്‍പ്രദേശങ്ങളില്‍ നിന്നുവരെ വിവരങ്ങള്‍ ശേഖരിക്കാവുന്ന മള്‍ട്ടി ബീം, മള്‍ട്ടി ബാന്‍ഡ് ഉള്‍പ്പെടെയുള്ള നവീന സാങ്കേതികത ഉപഗ്രഹത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു. പത്തുവര്‍ഷമാണ് കാലാവധി.
തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റ് വീശുമെന്ന് പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ പ്രതികൂലകാലാവസ്ഥയാണെങ്കില്‍ വിക്ഷേപണം നീട്ടിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് എ.എസ്.ആര്‍.ഒ. സൂചന നല്‍കിയിരുന്നെങ്കിലും വിക്ഷേപണം വിജയകരമായി നടന്നു.
content highlights: GSAT-29 satellite launched