ബെംഗളൂരു: ഭൂമിയിലെ മലിനീകരണത്തിന്റെ തോത് എത്രത്തോളം വലുതാണെന്ന് അറിയണമെങ്കില്‍ ജനുവരി 31ന് രാത്രി ആകാശത്തേക്ക് നോക്കാന്‍ ശാസ്ത്രലോകത്തിന്റെ അറിയിപ്പ്. അന്നേ ദിവസം ചന്ദ്രന് നിറം ചുവപ്പായിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ബ്ലഡ് മൂണ്‍ എന്നാണ് ഈ പ്രതിഭാസത്തിന് നല്‍കിയിരിക്കുന്ന പേര്. ലോകത്തിൽ ചില ഭാഗങ്ങളിലും ഇന്ത്യയിൽ ബെംഗളൂരുവിൽ നിന്നും ഈ അപൂർവ്വ പ്രതിഭാസം കാണാം.
എല്ലാ ഗ്രഹണദിവസങ്ങളിലും ചന്ദ്രന് ചുവപ്പ് കലര്‍ന്ന നിറമായിരിക്കും. എന്നാല്‍,സാധാരണഗതിയില്‍ ഇത് നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാവാറില്ല. ഭൂമിയുടെ നിഴലിലായതിനാല്‍ ചന്ദ്രനെ ദൃശ്യമാവാറില്ലെന്നതാണ് സത്യം. പക്ഷേ, ജനുവരി 31ന് ലോകത്തിന്റെ ചില ഭാഗങ്ങളെ കാത്തിരിക്കുന്ന ആ അപൂര്‍വ്വദൃശ്യം മനുഷ്യരാശിക്കുള്ള വലിയ മുന്നറിയിപ്പ് തന്നെയാണെന്ന് ശാസ്ത്രലോകം പറയുന്നു.
ഭൂമിയില്‍ നിന്നുയരുന്ന പുകപടലങ്ങളും വിഷവാതകങ്ങളുമാണ് ചന്ദ്രന്റെ നിറം മാറ്റത്തിനു കാരണം. അമേരിക്കയില്‍ 150 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗ്രഹണദിനത്തില്‍ ചന്ദ്രനെ ദൃശ്യമാവാന്‍ പോവുന്നത്. ഇന്ത്യയില്‍ 1963ലും 1982ലും ഇത് ദൃശ്യമായിരുന്നു.
'ഗ്രഹണ സമയത്ത് അപൂർവ്വമായി മാത്രമേ ചന്ദ്രനെ ദൃശ്യമാവാറുള്ളൂ. എന്നാൽ ചുവപ്പ് നിറത്തിൽ ചന്ദ്രനെ ദൃശ്യമാകുന്നത് അരീക്ഷത്തിലെ സൂക്ഷ്മ കണികകളുടെ തോത് കൂടുമ്പോഴാണ് . അന്തരീക്ഷത്തിലെ ബാഹ്യപദാര്‍ഥങ്ങളുടെ തോത് കൂടുന്നതിനനുസരിച്ച് ചുവന്ന നിറത്തിന്റെ തീവ്രതയും കൂടുന്നു', ശാസ്ത്രജ്ഞർ പറയുന്നു.
ജനുവരി 31ന് മറ്റൊരു പ്രത്യേകതയുമുണ്ട്. ചിലയിടങ്ങളില്‍ ചന്ദ്രനെ ചുവന്ന നിറത്തില്‍ കാണുമ്പോള്‍ മറ്റ് ചിലയിടങ്ങളില്‍ സൂപ്പര്‍ മൂണ്‍ പ്രതിഭാസമാവും ദൃശ്യമാവുക. ചിലയിടങ്ങളിൽ നിന്ന് ബ്ലൂമൂണും ദൃശ്യമാവും.