-
വാഷിങ്ടൺ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ഈ വാരാന്ത്യത്തോടെ സംസാരിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കിം ജോങിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ വെള്ളിയാഴ്ച അദ്ദേഹം ഒരു പൊതുചടങ്ങളിൽ പങ്കെടുത്ത വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്.
ഉചിതമായ സമയത്ത് ഞങ്ങൾക്ക് ഇതേക്കുറിച്ച് ചിലത് പറയാനുണ്ടെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ ട്രംപ് വ്യക്തമാക്കി. അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ ട്രംപ് തയ്യാറായിട്ടില്ല. വരാന്ത്യത്തോടെ ചില വിദേശ നേതാക്കളുമായി ഫോൺ സംഭാഷങ്ങൾക്കും യോഗങ്ങൾക്കുമായി ക്യാമ്പ് ഡോവിഡിലേക്ക് പോകുമെന്നും ട്രംപ് അറിയിച്ചു.
വെള്ളിയാഴ്ച പ്യോംഗ് യാംഗിലെ ഒരു വളം നിർമാണ വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനായി കിം ജോങ് എത്തിയെന്ന് കൊറിയൻ സെൻട്രൽ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 20 ദിവസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കിം ജോങ് ആദ്യമായി ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
content highlights:Trump says he may talk to Kim Jong Un this weekend