വീട്ടില്‍ നിന്ന് ചാനല്‍ റിപ്പോര്‍ട്ടിങ്, അബദ്ധത്തില്‍ അച്ഛനും സ്‌ക്രീനില്‍- വൈറല്‍ വീഡിയോ


1 min read
Read later
Print
Share

ഇക്കൂട്ടത്തിലേക്ക് ഏറ്റവും പുതിയതായി എത്തിയിരിക്കുന്നത് ഒരു റിപ്പോര്‍ട്ടറുടെ അനുഭവമാണ്.

-

കൊറോണ വൈറസിനെ തുരത്താൻ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മിക്ക തൊഴിലിടങ്ങളിലും വർക് ഫ്രം ഹോം സംവിധാനവും ഒരുക്കിയിരിക്കുകയാണ്. കുട്ടികളെ ഒളിച്ച് വർക് ഫ്രം ഹോം ചെയ്യുന്ന അമ്മമാരുടെ ചിത്രങ്ങളും സഹപ്രവർത്തകരെ പറ്റിക്കാൻ മുറിയിൽ ലക്ഷ്വറി അപ്പാർട്ട്മെന്റിന്റെ സ്റ്റിക്കർ പതിച്ചതും വീഡിയോ കോൺഫറൻസിനിടയിൽ ബോസിന്റെ മുഖത്ത് പൊട്ടെറ്റോ സ്റ്റിക്കർ വന്നതുമൊക്കെ വൈറലായിരുന്നു. ഇക്കൂട്ടത്തിലേക്ക് ഏറ്റവും പുതിയതായി എത്തിയിരിക്കുന്നത് ഒരു റിപ്പോർട്ടറുടെ അനുഭവമാണ്.

ഫ്ളോറിഡ സ്വദേശിയായ ജെസീക്ക സൺകോസ്റ്റ് ന്യൂസ് നെറ്റ്വർക്കിലെ റിപ്പോർട്ടറായി ജോലി ചെയ്യുകയാണ്. കൊറോണ സംബന്ധിച്ച ഒരു റിപ്പോർട്ട് നൽകാൻ വീട്ടിലെ അടുക്കളയാണ് ജെസീക്ക തിരഞ്ഞെടുത്തത്. ആരും അടുത്തൊന്നുമില്ലെന്ന് ഉറപ്പു വരുത്തി ജെസീക്ക റിപ്പോർട്ടിങ് ആരംഭിച്ചു. അൽപം കഴിഞ്ഞതും അതാ സ്ക്രീനിലേക്ക് ജെസീക്കയുടെ അച്ഛനും കടന്നുവരുന്നു. ജെസീക്ക അവിടെ നിന്ന് റിപ്പോർട്ട് ചെയ്യുന്നതറിയാതെ തലയിലൂടെ ടീഷർട്ട് ഇട്ടുകൊണ്ട് വരികയായിരുന്നു കക്ഷി.

ജസീക്കയുടെ റിപ്പോർട്ടിങ് പകർത്തിക്കൊണ്ടിരുന്നത് അമ്മയായിരുന്നു. അച്ഛൻ ഡ്രസ്സ് ഇടാൻ ശ്രമിച്ചു കൊണ്ടു വരുന്നതറിഞ്ഞ ജെസീക്ക അപ്പോൾ തന്നെ തന്റെ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ഇതിനകം ഏഴുലക്ഷത്തിൽപരം പേരാണ് കണ്ടത്. വീഡിയോയിലുള്ള ജെസീക്കയേക്കാൾ ഒന്നു മിന്നിമാഞ്ഞുപോയ അച്ഛന് അന്വേഷണങ്ങൾ അറിയിച്ചാണ് ഏറെപേരും കമന്റ് ചെയ്‌യുന്നത്.

Content Highlights:Reporter Working From Home Interrupted By Dad

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram