-
സ്പെഷ്യൽ ഡിഫൻസ് പേഴ്സണൽ ഫോറത്തിൽ 500-ലധികം ഒഴിവുകൾ എന്ന പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ (പി.ഐ.ബി). കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കുന്ന 'എംപ്ലോയിമെന്റ് ന്യൂസി'ന്റെ ആഗസ്റ്റ് 15-ലെ ലക്കത്തിലാണ് ഇത്തരമൊരു വ്യാജവാർത്ത പ്രസിദ്ധീകരിച്ചത്.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സ്പെഷ്യൽ ഡിഫൻസ് പേഴ്സണൽ ഫോറം ക്ഷണിച്ചതെന്ന തരത്തിൽ പ്രസിദ്ധീകരിച്ച വാർത്ത വ്യാജമാണെന്നും മന്ത്രാലയത്തിന് കീഴിൽ അത്തരമൊരു സ്ഥാപനമില്ലെന്നും പി.ഐ.ബി ട്വിറ്ററിലൂടെ വ്യക്തമാക്കി.
— PIB Fact Check (@PIBFactCheck) August 12, 2020
Content Highlights: Office Of The Special Defence Personnel Forum Is A Fake Organisation PIB Fact Check, Employment News