courtesy; reuters
വാഷിങ്ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ നിലനിൽക്കെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വ്യക്തമായി അറിയാമെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
'എനിക്ക് നിങ്ങളോടത് കൃത്യമായി പറയാൻ സാധിക്കില്ല. കിം ജോങിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. അധികം വൈകാതെ നിങ്ങൾ ഇക്കാര്യം അറിയും. അദ്ദേഹം എത്രയും വേഗം സുഖംപ്രാപിക്കാൻ ആശംസിക്കുന്നതായും' വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
കിം ജോങുമായി വളരെ നല്ല ബന്ധമാണ് എനിക്കുള്ളത്. ഞാനല്ലായിരുന്നു യുഎസ് പ്രസിഡന്റെങ്കില്‍ കൊറിയയുമായി യുദ്ധത്തിലായിരുന്നേനെ. അദ്ദേഹത്തിനും ഇക്കാര്യം അറിയാമെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
content highlights:I know of Kim Jong Un health status says trump