കേരളത്തിലെ ആദ്യ വാട്ടര്‍ ടാക്‌സി സര്‍വീസിന് തുടക്കമായി


1 min read
Read later
Print
Share

കുട്ടനാടിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാവുന്ന രീതിയിലാണ്  ബോട്ട് യാത്ര. 

Water taxi service

കുട്ടനാടിന്റെ ഉൾനാടൻ ജലപാതകളെ ഉൾപ്പെടുത്തികൊണ്ടുള്ള കേരളത്തിലെ ആദ്യത്തെ വാട്ടർ ടാക്സി സെർവീസ് ആരംഭിച്ചു. ചങ്ങനാശ്ശേരിയിലാണ് സർവീസിന് തുടക്കമായത്. ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിൽനിന്നും ആലപ്പുഴയിലേക്കാണ് ഈ യാത്രാ സൗകര്യം ഉള്ളത്.സാധാരണ ബോട്ട് സർവീസിന് പുറമെയാണ് വാട്ടർ ടാക്സിയും ഉള്ളത്. പത്തു പേർക്ക് ഇരുന്നു യാത്ര ചെയ്യാൻ പറ്റുന്ന വലുപ്പത്തിലുള്ള ബോട്ടാണ്. സുരക്ഷാ ക്രമീകരണങ്ങൾ എല്ലാമുള്ള ബോട്ടിന്റെ സ്പീഡ് 25 നോട്ടിക്കൽ മൈലാണ്. കുട്ടനാടിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാവുന്ന രീതിയിലാണ് ബോട്ട് യാത്ര.

മണിക്കൂറിന് 1500 രൂപയാണ് ചാർജ്. ആളൊന്നിനു 150/ രൂപയെ ചെലവ് വരുന്നുള്ളു. ആവശ്യപ്പെടുന്നിടത്തേക്ക് മാത്രമായും യാത്ര ചെയ്യാം. മിനിമം ചാർജ് 15 മിനിറ്റിനു 400 രൂപ. 15 മിനിറ്റ് നേരം വെയിറ്റിങ് ചാർജ് ഫ്രീ യായി നൽകും. പിന്നീടുള്ള ഓരോ മണിക്കൂറിനും വെയിറ്റിങ് ചാർജ് 50 രൂപ വീതം നൽകണം. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ ഈ സർവീസ് ഉണ്ടാകും. ലോക്ക്ഡൗൺ ദിവസങ്ങളിലൊഴികെ വാട്ടർ ടാക്സി സർവീസ് ലഭ്യമാണ്.

Content highlights :first water taxi service in kerla started chanaganassery to alappuzha

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram