കെ.ഭാസ്‌കരന്‍
വകയാര്‍: കണിപറമ്പില്‍ കെ.ഭാസ്‌കരന്‍ (66) അന്തരിച്ചു. പത്തനംതിട്ട കളക്ടറേറ്റ് റിട്ട.സീനിയര്‍ സൂപ്രണ്ടായിരുന്നു. ഭാര്യ: എം.എന്‍.പൊന്നമ്മ. മക്കള്‍: രേഖ, രോഷ്‌നി, രജനീഷ്. മരുമക്കള്‍: ഹരികുമാര്‍, ബിജു ആര്‍.രാജേഷ്. സഞ്ചയനം വ്യാഴാഴ്ച 9 ന്.
 
അജ്ഞാതന്‍ മരിച്ചനിലയില്‍
തിരുവല്ല:
തിരുമൂലപുരം മണിമലയാറ്റിലെ കോവൂര്‍ കടവില്‍ അജ്ഞാതനെ മരിച്ചനിലയില്‍ കണ്ടെത്തി. 65 വയസ് പ്രായം, 176 സെന്റീമീറ്റര്‍ പൊക്കം. ജഡത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് തിരുവല്ല പോലീസ് അറിയിച്ചു.
 
ത്രേസ്യാമ്മ
കണമല: പൊരിയത്ത് പരേതനായ പി.ഡി.ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (88) അന്തരിച്ചു. മക്കള്‍: സിസ്റ്റര്‍ എല്‍സി (പി.ഡി.എസ്. മാര്‍ത്താണ്ഡം), സെബാസ്റ്റ്യന്‍ തിരുവനന്തപുരം, പുന്നൂസ് (സി.പി.എം.സി.എസ്) തേക്കടി, രാജു, മേഴ്‌സി, സണ്ണി, െജസ്സി. മരുമക്കള്‍: െഡയ്‌സി, ലളിതമ്മ, ജെസി, അപ്പച്ചന്‍ ചെമ്മരപ്പള്ളില്‍, മിനി, ജോസ് വലിയപറമ്പില്‍. ശവസംസ്‌കാരം ഞായറാഴ്ച 2 ന് കണമല സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.
 
ഗോപാലകൃഷ്ണപിള്ള
വളഞ്ഞവട്ടം: ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് മുന്‍ ഉദ്യോഗസ്ഥന്‍ ചെമ്പൂര് ശ്രീനിലയത്തില്‍ സി.ഗോപാലകൃഷ്ണപിള്ള (വല്യകുഞ്ഞ് -75) അന്തരിച്ചു. ഭാര്യ: ചെറുകോല്‍ നിലയ്ക്കല്‍ കുടുംബാംഗം ജി.രാജമ്മ. മക്കള്‍: ശ്രീവല്ലഭദാസ് (ഷാര്‍ജ), ശ്രീകല, ശ്രീലേഖ. മരുമക്കള്‍: കാരാഴ്മ തെക്കേമുക്കാലില്‍ മധുസൂദനന്‍പിള്ള, അഴിക്കോട് ശാന്തകുമാര്‍, ഇരമത്തൂര്‍ കൈലാസത്തില്‍ ശൈലജ. ശവസംസ്‌കാരം ഞായറാഴ്ച 11 ന് വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.
 
കുഞ്ചുപിള്ള
നാലുകോടി: ചന്ദ്രവിലാസത്ത് കുഞ്ചുപിള്ള(104) അന്തരിച്ചു. ഭാര്യ: പരേതയായ ഉപ്പുംമുറി കുടുംബാംഗം തങ്കമ്മ. മക്കള്‍: തങ്കമണി, പരേതനായ ചന്ദ്രശേഖരന്‍പിള്ള, ദാമോദരന്‍പിള്ള, (തിരുവനന്തപുരം), പരേതയായ സരസ്വതിയമ്മ,സുരേന്ദ്രന്‍നായര്‍(കോഴിക്കാട്) ശാന്തമ്മ(ഭിലായ്),ഗോപാലകൃഷ്ണന്‍ നാലുകോടി:മരുമക്കള്‍:പരേതനായ തങ്കപ്പന്‍നായര്‍, ശാരദാമ്മ, ചന്ദ്രിക, ചന്ദ്രശേഖരന്‍നായര്‍, ഉഷ,കരുണാകരന്‍നായര്‍, വത്സല. ശവസംസ്‌കാരം ഞായറാഴ്ച 10 ന് വീട്ടുവളപ്പില്‍.
 
കെ.തങ്കമ്മ
വള്ളംകുളം: അറപുരയ്ക്കല്‍ പരേതനായ ചന്ദ്രശേഖരന്‍പിള്ളയുടെ ഭാര്യ കെ.തങ്കമ്മ [80] അന്തരിച്ചു.മക്കള്‍:ജയന്തി,യമുന.മരുമക്കള്‍:ഉണ്ണികൃഷ്ണന്‍നായര്‍,കെ.എന്‍. രാജശേഖരന്‍പിള്ള.സഞ്ചയനം ഞായറാഴ്ച 11 ന്.
 
ഗൗരിക്കുട്ടിയമ്മ
തിരുവല്ല: വെണ്‍പാല വെട്ടികാട്ടില്‍ പരേതനായ ചന്ദ്രന്‍പിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ [77]അന്തരിച്ചു. ആലപ്ര കരിമ്പില്‍ കുടുംബാംഗമാണ്.മകന്‍:പരേതനായ മോഹന്‍ദാസ്.മരുമകള്‍:പരേതയായ മിനി.സഞ്ചയനം ചൊവ്വാഴ്ച 9ന്
 
സുജ സി.നായര്‍
ചെറുകോല്‍: മഠത്തില്‍ പരേതനായ സി.ഡി.ചന്ദ്രശേഖരന്‍നായരുടെ മകള്‍ സുജ സി.നായര്‍ (38) അന്തരിച്ചു. സഹോദരങ്ങള്‍: സുമ, സുധ, സോമന്‍, ചന്ദ്രരാജ്. ശവസംസ്‌കാരം ഞായറാഴ്ച 11 ന് വീട്ടുവളപ്പില്‍.
 
മറിയംബിബി
വെണ്ണിക്കുളം: പടുതോട് റഹിമാനിയ മന്‍സില്‍ റിട്ട.പോലീസ് ഓഫീസര്‍ അബ്ദുള്‍ റഹിമാന്റെ ഭാര്യ മറിയംബിബി (65) അന്തരിച്ചു. മക്കള്‍: ഹാഷിം എ.റഹിമാന്‍, ഹസീനാമോള്‍. മരുമകന്‍: അജ്മല്‍ ഇര്‍ഷാദ് (മസ്‌ക്കറ്റ്). കബറടക്കം പിന്നീട് വാലാങ്കര മുസ്ലിംപുത്തന്‍പള്ളി കബര്‍സ്ഥാനില്‍.
 
വെള്ളക്കെട്ടില്‍വീണ് മരിച്ചു
വാഗമണ്‍:
വിനോദയാത്രയ്ക്കുപോയ യുവാവ് വെള്ളക്കെട്ടില്‍വീണ് മരിച്ചു. മൂവാറ്റുപുഴ വാഴപ്പള്ളി പുന്നക്കല്‍വീട്ടില്‍ കുര്യാക്കോസാണ് (43) മരിച്ചത്. കോലാഹലമേട് പൈന്‍കാടിന്റെ താഴ്വാരത്തെ മാക്കാവ് പാലത്തിനുസമീപത്താണ് അപകടമുണ്ടായത്. വെള്ളിയാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം വാഗമണ്‍ സന്ദര്‍ശിക്കാനെത്തിയ കുര്യാക്കോസ് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ തെന്നിവീഴുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
 
കെ.കെ.കുഞ്ഞുകൃഷ്ണന്‍
ഓമല്ലൂര്‍: ആറ്റരികം കൊട്ടയ്ക്കാട്ടുവടക്കേതില്‍ കെ.കെ.കുഞ്ഞുകൃഷ്ണന്‍ (75) അന്തരിച്ചു. ഭാര്യ: സോമിനി. മക്കള്‍: ലീന, ലിജു. മരുമക്കള്‍: സുരേന്ദ്രന്‍, ദീപ. സഞ്ചയനം 4 ന് രാവിലെ 7ന്.
 
ഭവാനിയമ്മ
കുന്നന്താനം: ചേറ്റേടത്ത് ചക്കുങ്കല്‍ പരേതനായ തങ്കപ്പന്റെ ഭാര്യ ഭവാനിയമ്മ (83) അന്തരിച്ചു. മക്കള്‍: നന്ദിനി, നളിനി, സി.ജി.പ്രഭാകരന്‍, സി.ജി.രവി, രേവമ്മ, ഇന്ദിര, പരേതനായ വിശ്വംഭരന്‍. മരുമക്കള്‍: സരസമ്മ, തങ്കപ്പന്‍, ജഗദമ്മ, ഗീത, കൃഷ്ണന്‍, സോമരാജന്‍. ശവസംസ്‌കാരം ഞായറാഴ്ച 3ന് വീട്ടുവളപ്പില്‍.
 
വി.കെ.സരോജനിയമ്മ
ഇടക്കുളം: കാവില്‍വീട്ടില്‍ പരേതനായ അയ്യപ്പന്‍നായരുടെ ഭാര്യ റിട്ട.അധ്യാപിക വി.കെ.സരോജനിയമ്മ (രാജമ്മ -84) അന്തരിച്ചു. മക്കള്‍: ശ്രീദേവി (ഹെഡ്മിസ്ട്രസ്, പുല്ലൂപ്രം പി.സി.എച്ച്.എസ്), ജയശ്രീ, ശ്രീകുമാരി, ശ്രീലത (അധ്യാപിക, എന്‍.എസ്.എസ്. എച്ച്.എസ്.എസ് പെരുന്ന). മരുമക്കള്‍: സി.പി.വിക്രമന്‍നായര്‍, അഡ്വ.നരേന്ദ്രകുമാര്‍, രാജേന്ദ്രബാബു, ഉണ്ണികൃഷ്ണന്‍ (എല്‍.ഐ.സി. ഡവലപ്പ്‌മെന്റ് ഓഫീസര്‍, തിരുവല്ല).ശവസംസ്‌കാരം തിങ്കളാഴ്ച 11 ന് വീട്ടുവളപ്പില്‍.
 
ഉണ്ണികൃഷ്ണന്‍നായര്‍
നരിയാപുരം: നിഷാനിലയത്തില്‍ (തെക്കേമുറിയില്‍) ചെല്ലപ്പന്‍നായരുടെ മകന്‍ ഉണ്ണികൃഷ്ണന്‍നായര്‍ (രാജു -53) അന്തരിച്ചു. ഭാര്യ: ജയലക്ഷ്മി. മക്കള്‍: ജിഷ, നിഷ. മരുമകന്‍: രഞ്ജീവ്. സഞ്ചയനം ഞായറാഴ്ച 9 ന്.
 
പാറുക്കുട്ടിയമ്മ
തുമ്പമണ്‍: വിജയപുരം തടത്തിവിളയില്‍ പരേതനായ വേലായുധന്റെ ഭാര്യ പാറുക്കുട്ടിയമ്മ (85) അന്തരിച്ചു. മക്കള്‍: സുമതിക്കുട്ടി, വിശ്വനാഥന്‍, രവീന്ദ്രന്‍, ബാലകൃഷ്ണന്‍, മധുസൂദനന്‍, പരേതനായ മുരളീധരന്‍. മരുമക്കള്‍: പരേതനായ വിശ്വനാഥന്‍, ഇന്ദിരാമ്മ, രാധാമണി, ലീലാമണി, വിജയമ്മ, ഉഷ.
 
കെ.സി.ആന്‍ഡ്രൂസ്
മല്ലപ്പള്ളി: മഞ്ഞത്താനം ചക്കുംമൂട്ടില്‍ കൊച്ചിക്കുഴിയില്‍ കെ.സി.ആന്‍ഡ്രൂസ് (കുഞ്ഞൂഞ്ഞ് -92) അന്തരിച്ചു. ഭാര്യ: ചാത്തംകേരി മേനാംപടവില്‍ കുടുംബാംഗമായ അന്നമ്മ. മക്കള്‍: സണ്ണി ,ബാബു, രാജു (മസ്‌ക്കറ്റ്), കുഞ്ഞുമോള്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: കുഞ്ഞുമോള്‍, കുഞ്ഞൂഞ്ഞമ്മ, സാലി, ആഞ്ഞിലിത്താനം വടക്കേടത്ത് ജോസ് (ഓസ്‌ട്രേലിയ).ശവസംസ്‌കാരം ഞായറാഴ്ച 3ന് അണിമപ്പടിയിലുള്ള മൂത്തമകന്‍ സണ്ണിയുടെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.
 
വര്‍ഗീസ് എം.ഒ.
തുമ്പമണ്‍താഴം: മണ്ണില്‍വിളയില്‍ വര്‍ഗീസ് എം.ഒ. (സണ്ണി -64) അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ വര്‍ഗീസ് കുടശ്ശനാട് തറയില്‍ കുടുംബാംഗം. മക്കള്‍: റീന ചെറിയാന്‍, യബ്ബേസ് എം.വര്‍ഗീസ്. മരുമകന്‍: ചെറിയാന്‍ പി.ബി. (സൗദി). ശവസംസ്‌കാരം തിങ്കളാഴ്ച 9ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം തുമ്പമണ്‍താഴം ഐ.പി.സി. സഭാ സെമിത്തേരിയില്‍.