ഹോക്കിയില്‍ പുതിയ പരീക്ഷണം ഫീല്‍ഡ് ഗോളിന് ബോണസ് പോയന്റ്
Posted on: 15 Sep 2015
ന്യൂഡല്‍ഹി: കളിക്കാരുടെ ഗോള്‍ സ്കോറിങ് മികവ് വര്‍ധിപ്പിക്കാന്‍ ഹോക്കിയില്‍ പുതിയ പരീക്ഷണം. ഹോക്കി ഇന്ത്യ പ്രഖ്യാപിച്ച പുതിയ നിയമാവലി പ്രകാരം ഹോക്കി ഇന്ത്യ ലീഗില്‍ ഫീല്‍ഡ് ഗോളുകള്‍ക്ക് രണ്ട് ഗോള്‍ പോയന്റുകള്‍ ബോണസ്സായി ലഭിക്കും. പെനാല്‍ട്ടി സ്ട്രോക്കില്‍നിന്ന് നേടുന്ന ഗോളുകള്‍ക്ക് ഇതേ ആനുകൂല്യമുണ്ട്. കളിക്കളത്തില്‍ അച്ചടക്കം വര്‍ധിപ്പിക്കുന്നതിനാണിത്. ടീമിന്റെ ഘടനയിലും പുതിയ ചട്ടപ്രകാരം മാറ്റങ്ങളുണ്ട്.അടുത്ത സീസണില്‍ ഓരോ ഫ്രാഞ്ചൈസിയിലും 20 കളിക്കാരെ ഉള്‍പ്പെടുത്താം. 12 ഇന്ത്യന്‍ കളിക്കാരും എട്ട് വിദേശതാരങ്ങളുമാണ് ടീമിലുണ്ടാകേണ്ടത്. കളിസമയത്ത് രണ്ട് ഗോള്കീപ്പര്മാരെങ്കിലും റിസര്‍വ് ബെഞ്ചിലുണ്ടാകണം.
പുതിയ ഗോള്‍ സ്കോറിങ് സമ്പ്രദായം നടപ്പാക്കുന്നതോടെ ഫീല്‍ഡ് ഗോള്‍ നേടാനുള്ള കളിക്കാരുടെ മികവ് വര്‍ധിക്കുമെന്നാണ് ഹോക്കി ഇന്ത്യ കണക്കുകൂട്ടുന്നത്. ഗോളിനായി പെനാല്‍ട്ടി കോര്‍ണറുകളെ അമിതമായി ആശ്രയിക്കുന്നതിന് മാറ്റംവരുത്താന്‍ സഹായകമാകുമെന്നും കരുതുന്നു. പെനാല്‍ട്ടി സ്ട്രോക്കിന് ഗോള്‍ പോയന്റ് നല്‍കുന്നതോടെ കളിക്കാരുടെ പരുക്കന്‍ കളി കുറയുമെന്നും കളത്തില്‍ അച്ചടക്കം വരുത്താനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam