മുംബൈ: അംചിമുംബൈ സംഘടിപ്പിക്കുന്ന ആദ്യ മ്യൂസിക് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികള്‍ക്കായി ഒരുക്കുന്ന വിഷുക്കൈനീട്ടം ഏപ്രില്‍ 14-ന് വൈകിട്ട് 6 മണിക്ക് നടക്കും.
സെമിഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 21 മത്സരാര്‍ഥികള്‍ക്കായി പ്രത്യേകം രൂപ കല്‍പ്പനചെയ്ത പരിപാടിയില്‍ സിനിമാതാരങ്ങളായ ഊര്‍മിളാ ഉണ്ണിയും ഉത്തര ഉണ്ണിയും സെലെബ്രിറ്റി ഗസ്റ്റുകളായിരിക്കും.
നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി നഗരത്തില്‍ ആരംഭിക്കുന്ന ഡാന്‍സ് അക്കദമിയുടെ ലോഗോപ്രകാശനവും ചടങ്ങില്‍ നടക്കും. തുടര്‍ന്ന് ഉത്തര ഉണ്ണി അവതരിപ്പിക്കുന്ന നൃത്തപരിപാടികളും അരങ്ങേറും.
Share this Article
Related Topics