തീവണ്ടികളില്‍ മൂന്നാംലിംഗക്കാരുടെ ഭിക്ഷാടനം നിരോധിക്കും


1 min read
Read later
Print
Share

ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന ശല്യത്തെക്കുറിച്ച് യാത്രക്കാരില്‍ നിന്ന് റെയില്‍വേയ്ക്ക് നിരന്തരം ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഭിക്ഷാടനം നിരോധിക്കാന്‍ ആര്‍.പി.എഫ്. ആലോചിച്ചുവരുന്നത്

മുംബൈ : മധ്യറെയില്‍വേയുടെ ലോക്കല്‍ ട്രെയിനുകളിലും ദൂരയാത്രാ വണ്ടികളിലും മൂന്നാം ലിംഗക്കാരുടെ ഭിക്ഷാടനം നിരോധിക്കാന്‍ ആര്‍.പി.എഫ്. തയ്യാറെടുക്കുന്നു. അനധികൃതമായാണ് ഇവര്‍ പിരിവ് നടത്തുന്നത്.
ട്രെയിന്‍ യാത്രയ്ക്കിടയില്‍ പ്രത്യേക രീതിയില്‍ കൈയടിച്ച് ശബ്ദമുണ്ടാക്കി പണത്തിനായി യാത്രക്കാരുടെ മുന്നില്‍ കൈ നീട്ടിയെത്തുന്ന മൂന്നാംലിഗക്കാര്‍ക്ക് ഭിക്ഷ നല്‍കുന്നത് പുണ്യമായിട്ടാണ് പലരും കരുതുന്നത്.
അതിനാല്‍ ചിലരൊക്കെ സ്വമനസ്സാലെ ഇവര്‍ക്ക് പണം നല്‍കാറുണ്ട്. അപ്പോഴൊക്കെ അത് പോരെന്ന് പറഞ്ഞ് കൂടുതല്‍ പണത്തിനായി നിര്‍ബന്ധം പിടിക്കും. പണം കൊടുക്കാത്തവരെ അസഭ്യം പറയുകയോ കൈയേറ്റം നടത്തുകയോ ചെയ്യാറുണ്ട്. മാനഹാനി ഭയന്ന് ആരും ഇവരോട് പ്രതികരിക്കാന്‍ നില്‍ക്കാറില്ലെന്നുമാത്രം.

ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന ശല്യത്തെക്കുറിച്ച് യാത്രക്കാരില്‍ നിന്ന് റെയില്‍വേയ്ക്ക് നിരന്തരം ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഭിക്ഷാടനം നിരോധിക്കാന്‍ ആര്‍.പി.എഫ്. ആലോചിച്ചുവരുന്നത്. ഇത് സംബന്ധിച്ച് മൂന്നാം ലിംഗക്കാരെ ഭിക്ഷാടനത്തിനായി പ്രേരിപ്പിക്കുന്ന വിവിധ സംഘനേതാക്കളുമായി ചര്‍ച്ച നടത്തും.
മൂന്നാംലിംഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന താനെ, കല്‍വ, കല്യാണ്‍, മസ്ജിദിനും പരേലിനും ഇടയ്ക്കുള്ള സ്ഥലങ്ങള്‍, ഹാര്‍ബര്‍ ലൈന്‍ തുടങ്ങിയ സ്ഥലങ്ങളിലെ റെയില്‍വേസ്റ്റേഷനുകളില്‍ നിന്ന് ഇവര്‍ ട്രെയിനുകളില്‍ കയറാതിരിക്കാന്‍ വേണ്ടി പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു.അതേസമയം, കഴിഞ്ഞവര്‍ഷം റെയില്‍വേയില്‍ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 1400-ഓളം പേര്‍ക്കെതിരെയും ഈ വര്‍ഷം ഇതുവരെ 498 പേര്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കാവ്യാലാപന മത്സരം

Jan 28, 2022


mathrubhumi

1 min

പ്രസാദവിതരണകേന്ദ്രത്തിൽ തിരക്ക്

Jan 16, 2022


അനിൽ ദേശ്‌മുഖ് അന്വേഷണക്കമ്മിഷനു മുന്നിൽ ഹാജരായി

1 min

അനിൽ ദേശ്‌മുഖ് അന്വേഷണക്കമ്മിഷനു മുന്നിൽ ഹാജരായി

Dec 1, 2021