എൽ.ഐ.സി. കപ്പ് വോളിബോൾ ടൂർണമെന്റ് സീസൺ 5 ചാമ്പ്യൻസ് ടീം അലിബോയ്സ്
മുംബൈ: ദഹിസർ മലയാളി സമാജം സംഘടിപ്പിച്ച എൽ.ഐ.സി. കപ്പ് വോളിബോൾ ടൂർണമെന്റ് സീസൺ 5-ലെ ചാമ്പ്യൻസ് ട്രോഫിയും പാരിതോഷികത്തുകയും മീരാ റോഡിലെ ടീം അലിബോയ്‌സ് നേടി. അലിബോയ്‌സ് നല്ലസെപ്പാറയിലെ ശാന്തി പാർക്ക് ടീമിനെ പിന്തള്ളിയാണ് ചാമ്പ്യൻസ് കിരീടം നേടിയത്.
അംബർനാഥ്, പവായ്, ചാന്തിവലി, വിലെപാർലെ, അന്ധേരി മഹാകാളി, വസായ്, ദഹിസർ, മീരാ-ഭയന്തർ, നല്ലസൊപ്പാറ തുടങ്ങിയിടങ്ങളിൽ നിന്നും പത്തിൽപരം ടീമുകൾ പങ്കെടുത്തു.
പെൺകുട്ടികളുടെ എക്സിബിഷൻ മത്സരവും ടൂർണമെന്റിൽ ഉൾപെടുത്തിയിരുന്നു. അവർക്കുള്ള പ്രോത്സാഹനസമ്മാനത്തുക സമാജം വനിതാപ്രവർത്തകരായ ഗീതാ രാമചന്ദ്രനും സുമ അനിൽനായരും യു. 16 ടീമിന്റെ ക്യാപ്റ്റന് നൽകി അനുമോദിച്ചു.
Content Highlights: Team Alboys Volleyball Season 5 Champion