സഞ്ജയ് ദത്തിന് ശിക്ഷായിളവ് നല്‍കിയതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി


1 min read
Read later
Print
Share

മുംബൈ: സ്‌ഫോടനപരമ്പരക്കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിനിമാതാരം സഞ്ജയ് ദത്തിന് ശിക്ഷാ ഇളവ് നല്‍കിയതില്‍ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളെല്ലാം സാധുവാണെന്ന് ജസ്റ്റിസ് എസ്.സി. ധര്‍മാധികാരിയും ജസ്റ്റിസ് ഭാരതി ഡാംഗെയുമടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച വ്യക്തമാക്കി.

മുംബൈ നഗരത്തില്‍ 1993-ല്‍ ഉണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിലാണ് സഞ്ജയ് ദത്തിന് ശിക്ഷ ലഭിച്ചത്. ദത്തിന്റെ കൈവശമുണ്ടായിരുന്ന ആയുധങ്ങളില്‍ ചിലത് സ്‌ഫോടനത്തിന് ഉപയോഗിച്ചിരുന്നു എന്ന് കണ്ടതിനെത്തുടര്‍ന്നായിരുന്നു ശിക്ഷ. 2007 ജൂലായ് 31-ന് അന്നത്തെ ടാഡാ കോടതി ആറുവര്‍ഷം കഠിനതടവാണ് വിധിച്ചത്. 2013-ല്‍ സുപ്രീംകോടതി ഈ വിധി ശരിവെച്ചെങ്കിലും ശിക്ഷ അഞ്ചു വര്‍ഷമായി കുറച്ചു. ഇതിനുപുറമേ ദത്തിന് പലവട്ടം പരോള്‍ അനുവദിക്കും കാലാവധിയെത്തുന്നതിന് എട്ടുമാസം മുമ്പേ മോചിപ്പിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തുനല്‍കിയ പൊതു താത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി സര്‍ക്കാര്‍ നടപടി ശരിവെച്ചത്.

സഞ്ജയ് ദത്തിന് ഓരോ തവണ ജാമ്യമനുവദിച്ചതും ഒടുവില്‍ ശിക്ഷായിളവ് അനുവദിച്ചതും വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് കോടതി വ്യക്തമാക്കി. ഇതില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. എങ്കിലും ജനങ്ങള്‍ക്ക് സംശയമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇത്തരം കാര്യങ്ങളില്‍ പൊതു മാനദണ്ഡം രൂപപ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. വാര്‍ത്താ പ്രാധാന്യം കിട്ടുന്നതിനുവേണ്ടി പ്രശസ്ത വ്യക്തികള്‍ക്കെതിരേ പൊതു താത്പര്യ ഹര്‍ജികള്‍ നല്‍കുന്ന പ്രവണത ശരിയല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. പുണെയിലെ പ്രദീപ് ഭലേക്കറായിരുന്നു ഹര്‍ജിക്കാരന്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

എം.എസ്.ആർ.ടി.സി. സമരം ചെയ്യുന്നവർക്കെതിരേ ‘മെസ്മ’ പ്രകാരം നടപടിക്കു നീക്കം

Dec 5, 2021


mathrubhumi

1 min

പമ്പാസ്‌നാനമില്ല; പകരം ഷവർ ബാത്ത്

Nov 22, 2021


ചെമ്പൂർ ശ്രീനാരായണഗുരു  കോളേജ്സൗജന്യ വാക്സിനേഷൻ ക്യാമ്പ് നടത്തി

1 min

ചെമ്പൂർ ശ്രീനാരായണഗുരു കോളേജ്സൗജന്യ വാക്സിനേഷൻ ക്യാമ്പ് നടത്തി

Oct 27, 2021