യാത്രാ പ്രശ്‌നം: കൊങ്കണ്‍ സ്റ്റേഷനുകളില്‍ ധര്‍ണയും ഒപ്പ് ശേഖരണവും


2 min read
Read later
Print
Share

കൊങ്കണ്‍ മലയാളി ഫെഡറേഷന്‍, ഗോവ മലയാളി ഫെഡറേഷന്‍, കാര്‍വാര്‍ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളുമായി സഹകരിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

മുംബൈ: കൊങ്കണ്‍ റെയില്‍വേ യാത്രയ്ക്കിടെ യാത്രക്കാര്‍ നേരിടുന്ന പ്രശ്‌ന പരിഹാരത്തിന് കേരളീയ കേന്ദ്ര സംഘടനയുടെ യാത്രാ സമിതി പ്രക്ഷോഭത്തിലേക്ക്. കൊങ്കണ്‍ മലയാളി ഫെഡറേഷന്‍, ഗോവ മലയാളി ഫെഡറേഷന്‍, കാര്‍വാര്‍ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളുമായി സഹകരിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് 12-ന് കുര്‍ള, ഠാണെ, പന്‍വേല്‍, റോഹ, ചിപ്‌ളുണ്‍, രത്‌നഗിരി, മഡ്ഗാവ്, കാര്‍വാര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ ഒരേ സമയം പ്രതിഷേധ ധര്‍ണയും ഒപ്പ് ശേഖരണവും നടത്താനാണ് പരിപാടി. കൊങ്കണ്‍ മേഖലയിലുള്ള മുഴുവന്‍ മലയാളി സമാജങ്ങളെയും സംഘടനകളേയും ഏകോപിപ്പിച്ച് കൊണ്ടായിരിക്കും ഈ സമരം.

കൊങ്കണ്‍ പാതയില്‍ മോഷണം, പിടിച്ചുപറി, ശുചിത്വമില്ലാത്ത കമ്പാര്‍ട്ട്‌മെന്റുകള്‍, നിലവാരം കുറഞ്ഞ ഭക്ഷണം, അനധികൃതമായി വില ഈടാക്കല്‍ തുടങ്ങിയ പ്രശ്‌നങള്‍ക്ക് പരിഹാരമാണ് ആവശ്യം.

ഇതിന്റെ മുന്നോടിയായി കേരളീയ കേന്ദ്ര സംഘടന യാത്രാസമിതി ഭാരവാഹികളുടെയും കൊങ്കണ്‍ പാതയിലുള്ള വിവിധ മലയാളി സമാജം ഭാരവാഹികളുടെയും സംയുക്ത യോഗം ഫെബ്രുവരി 11-ന് രത്‌നഗിരി കേരളീയ സമാജത്തില്‍ വെച്ച് ചേര്‍ന്നിരുന്നു. യോഗത്തില്‍ സമാജം സെക്രട്ടറി റോയ് ഏലിയാസ് അധ്യക്ഷത വഹിച്ചു. കൊങ്കണ്‍ ഫെഡറേഷന്‍ സെക്രട്ടറി ബാബു നായര്‍ സ്വാഗതം പറഞ്ഞു. യാത്രക്കാര്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങള്‍ കേരളീയ കേന്ദ്ര സംഘടന സെക്രട്ടറി മാത്യു തോമസ് അവതരിപ്പിച്ചു.

യാത്രാ സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ദിനേഷ് പൊതുവാള്‍ കൊങ്കണ്‍ റെയില്‍വേ മാനേജിങ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മറുപടിയായി ലഭിച്ച നിസ്സഹായവസ്ഥയെ കുറിച്ചും സംസാരിച്ചു. യാത്രാസമിതി മേഖലാ ചെയര്‍മാന്‍ സി. എച്ച്. ഗോപാലകൃഷ്ണന്‍, രത്‌നഗിരി കേരളീയ സമാജം പ്രസിഡന്റ് മോഹനന്‍ പിള്ള, ട്രഷറര്‍ സുരേഷ്‌കുമാര്‍, വാസു നായര്‍, എല്‍. സുബൈയ്യര്‍, കാര്‍വാര്‍ ഫെഡറേഷന്‍ പ്രസിഡന്റ് വാസുദേവന്‍ എന്നിവരും സംസാരിച്ചു.

പ്രതിഷേധ ധര്‍ണയുടെ വിജയത്തിനായി ഫെബ്രുവരി 26-ന് വിവിധ മേഖലകളില്‍ യോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

കുര്‍ള (വെസ്റ്റേണ്‍ ഏരിയ, സെന്‍ട്രല്‍ ലൈന്‍ കുര്‍ള വരെ)ഹാര്‍ബര്‍ ലൈന്‍ (മാന്‍ഖൂര്‍ഡ് വരെ), ഠാണെ (കുര്‍ള മുതല്‍ ഖോപൊളി വരെ) പനവേല്‍ (വാഷി -ഐരോളി മുതല്‍ പനവേല്‍ വരെ), റോഹ (പെന്‍, അലിബാഗ്, നഗോതനെ, മഹാഡ്, റോഹ), ചിപ്ലൂണ്‍ (ചിപ്ലുണ്‍, ഖേട്, ദാപ്പൊളി, സാവര്‍ഡ), രത്‌നഗിരി(രത്‌നഗിരി, കങ്കാവ്‌ലി), മഡ്ഗാവ്, കാര്‍വാര്‍, മുരുടേശ്വര്‍ എന്നിവിടങ്ങളിലുമായിരിക്കും മേഖലാ യോഗങ്ങള്‍ നടക്കുക. വിവരങ്ങള്‍ക്ക്

കുര്‍ള- സി.എച്ച്.ഗോപാലകൃഷ്ണന്‍(9869484899), ഠാണെ-ശശി കുമാര്‍ നായര്‍(9969104894), ഗോപി പിള്ള(9820462099), പനവേല്‍-ശ്രീകുമാര്‍ ടി (9920973787), അശോകന്‍ പി.പി (9594950070), റോഹ- ബാബു നായര്‍(9860795015), കെ.എം മോഹന്‍ (94 23 823633), രമേശ് നായര്‍(94224 95079),ചിപ്ലൂണ്‍-വത്സന്‍ (8975250250), രത്‌നഗിരി-റോയ് ഏലിയാസ്(8605684123), ഗോവ-വാസുനായര്‍ (93261133664), സുബ്ബാ അയ്യര്‍ (9970057235), കാര്‍വാര്‍-പി.കെ.വാസുദേവന്‍(9448126964)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ആംബുലൻസിന് നൽകാൻ പണമില്ല : ആറുവയസ്സുകാരന്റെ മൃതദേഹം കൊണ്ടുപോയത് ബൈക്കിൽ

Jan 29, 2022


mathrubhumi

1 min

അക്ഷരസന്ധ്യയിൽ നരേന്ദ്രപ്രസാദിന്റെ നാടകങ്ങളിലൂടെ ഒരു യാത്ര

Jan 29, 2022


mathrubhumi

1 min

വാർഷികയോഗം

Jan 28, 2022