പുണെ: മറാത്ത ക്രാന്തി മുക്ത് മോര്‍ച്ച നടത്തിയ റാലികള്‍ വിജയകരമായതിനു പിന്നാലെ ദളിത്, പിന്നാക്ക സമുദായ, ന്യൂനപക്ഷ സംഘടനകളും റാലിയുമായെത്തി. മുപ്പതോളം സംഘടനകള്‍ ഡെക്കാന്‍ ജിംഘാനാ മുതല്‍ കൗണ്‍സില്‍ ഹാള്‍ വരെ നടത്തുന്ന റാലിക്ക് ബഹുജന്‍ ക്രാന്തിമോര്‍ച്ചയെന്നാണ് പേരിട്ടിരിക്കുന്നത്.
1989-ലെ പട്ടികജാതി-വര്‍ഗ(അതിക്രമങ്ങള്‍ തടയല്‍)നിയമം കര്‍ശനമായി നടപ്പാക്കുക, അതില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുക, ഒ.ബി.സി. വിഭാഗത്തില്‍ ജാതി തിരിച്ചുള്ള സെന്‍സസ് നടത്തുക, മറാത്താ വിഭാഗത്തിന് ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ജോലിയിലും വിദ്യാഭ്യാസത്തിലും പ്രത്യേക സംവരണം നല്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി.
ആദ്യ റാലി കഴിഞ്ഞദിവസം അഹമ്മദ് നഗറില്‍ നടന്നിരുന്നു. ഈ റാലിയില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായത്. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിലും റാലി നടത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.
Share this Article
Related Topics