നവിമുംബൈ: കൊങ്കണ്‍ റെയില്‍പാതയിലെ മഴക്കാല സമയക്രമം ജൂണ്‍ പത്തിനു നിലവില്‍ വരും. പതിവിലും വേഗംകുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മണ്‍സൂണ്‍ ടൈംടേബിള്‍ ഒക്ടോബര്‍ 31 വരെ തുടരും. കൊങ്കണ്‍പാതയില്‍ മഴയത്ത് മണ്ണും പാറയും ഇടിഞ്ഞുള്ള അപകടസാധ്യത മുന്നില്‍ക്കണ്ടാണ് മഴക്കാല സമയക്രമം ഏര്‍പ്പെടുത്തുന്നത്.
ജൂണ്‍ പത്തിനു ശേഷമുള്ള യാത്രയ്ക്ക് മുന്‍കൂര്‍ടിക്കറ്റ് ബുക്ക് ചെയ്തവരും ടിക്കറ്റ് എടുക്കുന്നവരും സമയക്രമത്തിലെ വ്യത്യാസം ശ്രദ്ധിക്കണമെന്ന് കൊങ്കണ്‍ റെയില്‍വേ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആരംഭിച്ച് കൊങ്കണ്‍പാത വഴി കടന്നുപോകുന്ന ചില ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിലും മറ്റുള്ളവ വിവിധ സ്റ്റേഷനുകളിലും ലക്ഷ്യസ്ഥാനങ്ങളിലും എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ടാകും.
എറണാകുളം-നിസാമുദീന്‍ മംഗള എക്സ്പ്രസ്, മംഗളുരു-എല്‍ടിടി മത്സ്യഗന്ധ എക്സ്പ്രസ്, മഡ്ഗാവ്-എറണാകുളം എക്സ്പ്രസ്, മംഗുളൂരു ജങ്ഷന്‍-സിഎസ്ടി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തില്‍ മാറ്റമുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം-കുര്‍ള നേത്രാവതി എക്സ്പ്രസ്, കൊച്ചുവേളി- കുര്‍ള ഗരീബ് രഥ് എക്സ്പ്രസ്, എറണാകുളം-കുര്‍ള തുരന്തോ എക്സ്പ്രസ് എന്നിവ മുംബൈയില്‍ എത്തിച്ചേരുന്ന സമയത്തിലും വ്യത്യാസമുണ്ടാകും.
നിസാമുദീന്‍-തിരുവനന്തപുരം എക്സ്പ്രസ്, നിസാമുദീന്‍- തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, ബിക്കനീര്‍- കോയമ്പത്തൂര്‍ എ.സി. എക്സ്പ്രസ് അജ്മീര്‍-എറണാകുളം എക്സ്പ്രസ്, നിസാമുദീനില്‍നിന്നു കോട്ടയം വഴി തിരുവനന്തപുരത്തേയ്ക്കുള്ള എക്സ്പ്രസ് ട്രെയിന്‍, ചണ്ഡീഗഡ്-കൊച്ചുവേളി സമ്പര്‍കക്രാന്തി, ഡെറാഡൂണ്‍- കൊച്ചുവേളി, അമൃത്സര്‍ - കൊച്ചുവേളി, പോര്‍ബന്തര്‍കൊച്ചുവേളി, ഹാപ്പ-തിരുനെല്‍വേലി, നിസാമുദീന്‍ - എറണാകുളം തുരന്തോ, ബിക്കനീര്‍ -കൊച്ചുവേളി എക്സ്പ്രസ്, വെരാവല്‍ -തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം-നാഗര്‍കോവില്‍ എക്സ്പ്രസ്, ഓഖ-എറണാകുളം എക്സ്പ്രസ്, ഭാവ്‌നഗര്‍ കൊച്ചുവേളി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയത്തിലും ചില സ്റ്റേഷനുകളില്‍ മാറ്റമുണ്ടാകുമെന്നു പശ്ചിമ റെയില്‍വേ അറിയിച്ചു.
Share this Article
Related Topics