തെരുവുനായ്ക്കള്‍ക്ക് പേവിഷബാധക്കെതിരേ കുത്തിവെയ്പുമായി പി.എ.ഡബ്‌ള്യു.എസ്


1 min read
Read later
Print
Share

നായ്ക്കളെ കൊല്ലുന്നത് നിരോധിച്ചതും തെരുവോരങ്ങളില്‍ വന്‍തോതില്‍ മാലിന്യം കൊണ്ടിടുന്നതും നഗരസഭയുടെ വന്ധീകരണ പ്രക്രിയകള്‍ നിര്‍ത്തലാക്കിയതുമാണ് തെരുവുനായ്ക്കളുടെ വംശവര്‍ധനക്ക് കാരണം.

കല്യാണ്‍: പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പക്ഷിമൃഗാദികളുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്ലാന്റ്‌സ് ആന്‍ഡ് അനിമല്‍സ് വെല്‍ഫെയര്‍ സൊസൈറ്റി (പി.എ.ഡബ്‌ള്യു.എസ്.) ഡോംബിവിലി ശാഖ കല്യാണ്‍, ഡോംബിവിലി പരിസരങ്ങളിലെ നൂറുകണക്കിന് തെരുവുനായ്ക്കളില്‍ പേവിഷബാധക്കെതിരേ കുത്തിവെയ്പ് നടത്തി. ഈ പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന ജനസംഖ്യയോടൊപ്പം തെരുവുനായ്ക്കളുടെ എണ്ണവും ഏറി വരുന്നുണ്ട്.

നായ്ക്കളെ കൊല്ലുന്നത് നിരോധിച്ചതും തെരുവോരങ്ങളില്‍ വന്‍തോതില്‍ മാലിന്യം കൊണ്ടിടുന്നതും നഗരസഭയുടെ വന്ധീകരണ പ്രക്രിയകള്‍ നിര്‍ത്തലാക്കിയതുമാണ് തെരുവുനായ്ക്കളുടെ വംശവര്‍ധനക്ക് കാരണം.

തെരുവുകളില്‍ മാത്രമല്ല റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് തുടങ്ങിയ ഇടങ്ങള്‍ പോലും കൈയടക്കിക്കൊണ്ടുള്ള തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ച സാഹചര്യത്തിലാണ് പേവിഷബാധക്കെതിരേ കുത്തിവെയ്പ് നടത്താനുള്ള ദൗത്യവുമായി സര്‍ക്കാരിതര സംഘടന ഇറങ്ങിയത്.

സംഘടനപ്രവര്‍ത്തകര്‍ കല്യാണിലും ഡോംബിവിലിയിലുമായി മുന്നൂറില്‍ കൂടുതല്‍ തെരുവുനായ്ക്കള്‍ക്ക് കുത്തിവെയ്പ് നടത്തി. വേനല്‍ക്കാലങ്ങളില്‍ പകല്‍ സമയം തെരുവുനായ്ക്കളെ കണ്ടെത്താന്‍ പ്രയാസമായതിനാല്‍ രാത്രി കാലങ്ങളില്‍ അവയെ തിരഞ്ഞുപിടിച്ച് കുത്തിവെയ്പ് നടത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് വരികയാണെന്ന് പി.എ.ഡബ്‌ള്യു.എസ്. പ്രവര്‍ത്തകര്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട്: പ്രതിയെ തിരഞ്ഞ് പോലീസ്

Sep 14, 2021


mathrubhumi

1 min

ജാവേദ് അഖ്ത്തറിന്റെ മാനനഷ്ടക്കേസിനെതിരേ കങ്കണ ഹൈക്കോടതിയിൽ

Jul 23, 2021