മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം


By

1 min read
Read later
Print
Share

പുണെ : മലയാളം മിഷൻ രക്ഷാധികാരിയായിരുന്ന സുഗതകുമാരി ടീച്ചറുടെ സ്മരണയ്ക്ക് മലയാളം മിഷൻ പുണെ ചാപ്റ്റർ പ്രവാസി മലയാളികളുടെ കുട്ടികൾക്കുവേണ്ടി സുഗതാഞ്ജലി കാവ്യാലാപനമത്സരം നടത്തി. സബ് ജൂനിയർ വിഭാഗത്തിൽ ഉത്തര മേനോൻ ഒന്നാംസ്ഥാനവും അദ്വിക മേനോൻ രണ്ടാംസ്ഥാനവും നന്ദന രഞ്ജിത്ത്, പാർവതി എസ്. പിഷാരടി എന്നിവർ മൂന്നാംസ്ഥാനവും നേടി. ജൂനിയർവിഭാഗത്തിൽ ദേവിക രാജേഷ് ഒന്നാംസ്ഥാനവും ആര്യ മഹേഷ് കുമാർ രണ്ടാം സ്ഥാനവും അച്യുത് രാംപ്രകാശ്, ആഞ്ജലീന ആൻ എന്നിവർ മൂന്നാംസ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ നന്ദന നമ്പ്യാർ ഒന്നാംസ്ഥാനവും ഗായത്രി സി. രണ്ടാംസ്ഥാനവും ഐശ്വര്യ നായർ മുന്നാം സ്ഥാനവും നേടി. മഹാകവി കുമാരനാശാന്റെ കവിതകളാണ് കാവ്യാലാപനമത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

മലയാളം മിഷൻ പുണെ ചാപ്റ്റർ പ്രസിഡന്റ് ശശിധരൻ ബി. നായർ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ ഖജാൻജിയും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ പ്രകാശ് മത്തായി അധ്യക്ഷതവഹിച്ചു. മലയാളം മിഷൻ പുണെ ചാപ്റ്റർ സെക്രട്ടറി കെ.എസ്. രവി, കൺവീനർ വേണുഗോപാലൻ നായർ, വൈസ് പ്രസിഡന്റ് സരസമ്മ വിജയകുമാർ എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ അധ്യാപകരായ സുമ ബാബു, ജോയി ആന്റണി, ബീന സജി എന്നിവരാണ് മൂന്നു വിഭാഗങ്ങളിലായി നടത്തിയ കാവ്യാലാപനമത്സരത്തിന് നേതൃത്വം നൽകിയത്. പ്രീതി വാര്യർ, സിന്ധു വർഗീസ്, സുലഭ ശിവൻ എന്നിവരായിരുന്നു വിധികർത്താക്കൾ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram