കോവിഡനന്തര ചികിത്സയെക്കുറിച്ച് സമന്വയ അസോസിയേഷൻ പ്രതിനിധിസംഘം എൻ.ഐ.എൻ. ഡയറക്ടർ ഡോ. കെ. സത്യലക്ഷ്മിയുമായി ചർച്ചനടത്തുന്നു
പുണെ : കോവിഡ് ബാധിച്ച പലരും രോഗമുക്തിക്കുശേഷം നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കല്യാണിലെ സമന്വയ ചാരിറ്റബിൾ അസോസിയേഷൻ പ്രതിനിധി സംഘം പുണെയിലെ ദേശീയ പ്രകൃതിചികിത്സാകേന്ദ്രം സന്ദർശിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി ഡയറക്ടർ ഡോ. കെ. സത്യലക്ഷ്മിയുമായി ചർച്ചനടത്തി.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യജീവിതം ഉറപ്പാക്കാനായി ആയുഷ് മന്ത്രാലയം നടത്തുന്ന രോഗമുക്ത ഭാരത് പദ്ധതിയുടെ പ്രവർത്തനം കല്യാണിലും മറ്റും വ്യാപിക്കാൻ സമന്വയ അസോസിയേഷന്റെ സഹകരണം പ്രതിനിധിസംഘം വാഗ്ദാനംചെയ്തു.