മുംബൈ : മദ്യപിച്ച് വാഹനമോടിച്ചതിന് നടി കാവ്യ തപറിനെ ജുഹു പോലീസ് അറസ്റ്റ്ചെയ്തു. നടിയുടെ വാഹനം ഇടിച്ചതിനെത്തുടർന്ന് ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. കാറിന് സമീപമെത്തിയ പോലീസുകാരോട് മോശമായി പെരുമാറുകയും ചെയ്തതായി പരാതിയുണ്ട്. ജുഹുവിലെ ഹോട്ടലിൽനിന്ന് പുറത്തെത്തിയപ്പോളാണ് അപകടം. കോടതിയിൽ ഹാജരാക്കിയ നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.