പകര്‍ച്ചപ്പനി വര്‍ധിക്കുന്നു: പ്രതിരോധയജ്ഞം ഊര്‍ജിതം


1 min read
Read later
Print
Share

ന്യൂഡല്‍ഹി: മലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ രോഗബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 58 പേര്‍ക്കുകൂടി മലേറിയ ബാധിച്ചെന്ന് എം.സി.ഡി. വൃത്തങ്ങള്‍ പറഞ്ഞു. ഇതോടെ, ഈ വര്‍ഷം മലേറിയ ബാധിച്ചവരുടെ എണ്ണം 288 ആയി വര്‍ധിച്ചു.

ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 180 ആയും ചിക്കുന്‍ഗുനിയ ബാധിതരുടെ എണ്ണം 220 ആയും വര്‍ധിച്ചു. ജൂലായ് 29 വരെയുള്ള കണക്കനുസരിച്ചാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും എം.സി.ഡി അധികൃതര്‍ പറഞ്ഞു. ജൂലായ് മധ്യം മുതലാണ് രോഗബാധ റിപ്പോര്‍ട്ടു ചെയ്തു തുടങ്ങിയത്. നവംബര്‍ അവസാനംവരെ ഇതുതുടരാനാണ് സാധ്യത.

മഴക്കാലം നേരത്തേ തുടങ്ങിയതിനാല്‍ രോഗവും നേരത്തേ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ വിശദീകരണം. 288 മലേറിയ ബാധിതരില്‍ 137 പേര്‍ ഡല്‍ഹി സ്വദേശികളാണ്. ബാക്കിയുള്ളവര്‍ ഡല്‍ഹിയിലുള്ള അന്യസംസ്ഥാനക്കാരാണ്. ചിക്കുന്‍ഗുനിയ ബാധിച്ചവരില്‍ 140 പേര്‍ ഡല്‍ഹി സ്വദേശികളാണെന്നും സ്ഥിരീകരിച്ചു.

ഡെങ്കിയും ചിക്കുന്‍ഗുനിയയും പടര്‍ത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ ശുദ്ധജലത്തിലേ പെറ്റു പെരുകൂ. മലേറിയ പടര്‍ത്തുന്ന അനോഫെലിസ് കൊതുകുകളാവട്ടെ, ശുദ്ധജലത്തിലും അഴുക്കുവെള്ളത്തിലും ഒരുപോലെ വളരും. നഗരത്തിലെ 80, 411 വീടുകളില്‍ കൊതുകു വളര്‍ച്ച കണ്ടെത്തി. മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഇതിനോടകം ബോധവത്കരണ പരിപാടികളും തുടങ്ങിക്കഴിഞ്ഞു. ലഘുലേഖാ വിതരണം കൂടാതെ, ഉച്ചഭാഷിണികള്‍ വഴിയുള്ള ബോധവത്കരണവും സംഘടിപ്പിച്ചുവരുന്നു.

സര്‍ക്കാര്‍ നഴ്‌സിങ് ഹോമുകളും സ്വകാര്യ ആസ്​പത്രികളും കിടക്കകളുടെ എണ്ണം കൂട്ടി ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഡെങ്കി, ചിക്കുന്‍ഗുനിയ രോഗബാധിതര്‍ക്ക് അപകടമുണ്ടാക്കുന്ന ചില മരുന്നുകള്‍ നിരോധിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കി. പകര്‍ച്ചവ്യാധി തടയാന്‍ എല്ലാ ഭരണനിര്‍വഹണ ഏജന്‍സികളും പ്രത്യേക കര്‍മപദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
വാരാന്ത്യകർഫ്യൂ പിൻവലിച്ചു; ഭക്ഷണശാലകളിൽ പകുതിപ്പേരാവാം

2 min

വാരാന്ത്യകർഫ്യൂ പിൻവലിച്ചു; ഭക്ഷണശാലകളിൽ പകുതിപ്പേരാവാം

Jan 28, 2022


mathrubhumi

1 min

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി : പാത നിർമാണത്തിന് ഇർകോണുമായി കരാർ

Jan 23, 2022


mathrubhumi

1 min

കോവിഡ് കുറഞ്ഞാൽ നിയന്ത്രണങ്ങൾ നീക്കും -മുഖ്യമന്ത്രി

Jan 15, 2022