ന്യൂഡൽഹി: സാക്ഷരതകൊണ്ടുമാത്രം സ്ത്രീകളുടെ ശാക്തീകരണം സാധ്യമാകില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിലെ അനുഭവം ഇതാണെന്നും മന്ത്രി പറഞ്ഞു. പി.എൻ. പണിക്കർ ദേശീയ വായനദിന-മാസാഘോഷത്തിന്റെ ഡൽഹിതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പരിശോധിക്കണം.
കേരളത്തിൽ സ്ത്രീകൾക്കിടയിലെ സാക്ഷരതയും വിദ്യാഭ്യാസവും പുരുഷന്മാരേക്കാൾ മികച്ചുനിൽക്കുന്നു. എന്നിട്ടും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം കേരളത്തിൽ കുറവാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തിന്റെ നേതൃപദവിയിലേക്ക് നീങ്ങുമ്പോൾ രാജ്യത്തെ ഓരോ പൗരന്മാരും സാക്ഷരരാകണം. എല്ലാവരും വിദ്യാഭ്യാസം നേടണം. എങ്കിൽ മാത്രമേ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാകുകയുള്ളൂവെന്നും മുരളീധരൻ പറഞ്ഞു.
ഡോ. വി.പി. ജോയ് പി.എൻ. പണിക്കർ അനുസ്മരണം നടത്തി. എൻ. ബാലഗോപാൽ, ശ്രീരൂപ മിത്ര ചൗധരി, കെ.പി. ഹരീന്ദ്രൻ ആചാരി എന്നിവർ പ്രസംഗിച്ചു.
Content Highlights: V muraleedharan, women empowerment
Share this Article
Related Topics