സര്‍ക്കാരിന് പ്രിയം സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളെ മാത്രം- പ്രശാന്ത് ഭൂഷണ്‍


1 min read
Read later
Print
Share

രാഷ്ട്രീയം നോക്കിയാണ് ജനങ്ങളുടെ അവകാശങ്ങളെപോലും കൈകാര്യം ചെയ്യുന്നത്.

ന്യൂഡല്‍ഹി: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയാകെ തകിടം മറിഞ്ഞെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വളര്‍ച്ച മാത്രമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. രാഷ്ട്രീയം നോക്കിയാണ് ജനങ്ങളുടെ അവകാശങ്ങളെപോലും കൈകാര്യം ചെയ്യുന്നത്. ജി.ബി. പന്ത് എന്‍ജിനീയറിങ് കോളേജിന് അനുവദിച്ച ക്യാമ്പസ് നല്‍കണമെന്നാവശ്യപ്പെട്ട് ജോഷില്‍ എബ്രഹാം എന്ന മലയാളി അധ്യാപകന്‍ നടത്തുന്ന നിരാഹാരസമരം 23 ദിവസം പിന്നിട്ട സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയാിരുന്നു അദ്ദേഹം.

രാജ്യത്തെ മികച്ച എന്‍ജിനിയറിങ് കോളേജുകളിലൊന്ന് ആയിരിക്കുമെന്ന വാഗ്ദാനത്തോടെയാണ് 2007-ല്‍ ഷീലാ ദീക്ഷിത് സര്‍ക്കാര്‍ ജി.ബി. പന്ത് കോളേജ് ആരംഭിച്ചത്. പത്തുവര്‍ഷം കഴിഞ്ഞിട്ടും പഴയ ഹോസ്റ്റല്‍ കെട്ടിടത്തിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. ലാബ്, ഉപകരണങ്ങള്‍ തുടങ്ങി സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുവേണ്ട യാതൊരു സൗകര്യവും ഇവിടെയില്ല- ജോഷില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എം.സി.ഡി. തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അധ്യാപകനെ കാണുമെന്ന്് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ എത്തിയിട്ടില്ല. ഇദ്ദേഹമിപ്പോള്‍ വീട്ടില്‍ നിരാഹാരം തുടരുകയാണ്. മൂന്നാറിലെ ൈകയേറ്റത്തിനെതിരെ സമരം ചെയ്യുന്ന ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠനോട് വിഷയം ഡല്‍ഹിയിലെ സഹപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ജോഷില്‍ അഭ്യര്‍ഥിച്ചു.

അതേസമയം കോളേജിന്റെ ഭൂമി പൊതു-സ്വകാര്യ-പങ്കാളിത്തത്തില്‍ ആരംഭിച്ച ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്ക് അനധികൃതമായി നല്‍കിയെന്ന് ആരോപിച്ച് സമരക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ കേസ് ആഗസ്റ്റ് 29-ലേക്ക് മാറ്റി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഫിറ്റ്നസ് സെന്ററുകൾ തുറക്കാൻ ജിം ഉടമകളുടെ പ്രതിഷേധം ഇന്ന്

Jan 29, 2022


mathrubhumi

1 min

മഥുര റോഡിലെ അടിപ്പാത ഫെബ്രുവരി അവസാനത്തോടെ

Jan 17, 2022


mathrubhumi

1 min

ജില്ലയുടെ ജന്മദിനാഘോഷങ്ങളുമായി പാലക്കാടൻ കൂട്ടായ്മ

Jan 17, 2022