നജീബിന്റെ തിരോധാനം: സി.ബി.ഐ. സംഘം ജെ.എന്‍.യു.വിലെത്തി


By

1 min read
Read later
Print
Share

നജീബിനെ കാണാതായതുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരെ സംഘം ചോദ്യംചെയ്യുമെന്ന് സി.ബി.ഐ.യുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ജെ.എന്‍.യു. വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായതുമായി ബന്ധപ്പട്ട അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ. ഉദ്യോഗസ്ഥര്‍ സര്‍വകലാശാലയിലെത്തി. കാണാതാകുന്നതിന്റെ തലേദിവസം രാത്രിയില്‍ ഹോസ്റ്റലില്‍വെച്ച് നജീബും എ.ബി.വി.പി. പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലേക്ക് നയിച്ച കാര്യങ്ങള്‍, കാണാതാകുന്നതിന് തൊട്ടടുത്ത ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങള്‍ തുടങ്ങിയവയാണ് സി.ബി.ഐ. സംഘം അന്വേഷിക്കുന്നത്.

നജീബിനെ കാണാതായതുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരെ സംഘം ചോദ്യംചെയ്യുമെന്ന് സി.ബി.ഐ.യുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. നജീബിന്റെ അമ്മ ഫാത്തിമ നഫീസ് അന്വേഷണസംഘത്തെ കണ്ട് മകനെ കാണാതാകുന്നതിനുമുമ്പുണ്ടായ സംഭവങ്ങളെക്കുറിച്ച് മൊഴിനല്‍കിയിരുന്നു.

2016 ഒക്ടോബര്‍ 16-നാണ് നജീബിനെ കാണാതാകുന്നത്. അവധിക്കാലത്ത് വീട്ടിലെത്തിയ നജീബ് ഒക്ടോബര്‍ 13-നാണ് ഹോസ്റ്റലിലേക്ക് മടങ്ങിയതെന്ന് ഫാത്തിമ അന്വേഷണസംഘത്തോട് പറഞ്ഞു. കാണാതാകുന്നതിന് തലേരാത്രി വീട്ടിലേക്ക് വിളിച്ച നജീബ് ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു. ഏറെ വൈകി നജീബിന്റെ റൂംമേറ്റ് വിളിച്ച് ഏറ്റുമുട്ടലില്‍ നജീബിന് പരിക്കേറ്റതായി അറിയിച്ചു. പിറ്റേദിവസം ഉച്ചയ്ക്ക് ആനന്ദ് വിഹാറിലെത്തിയ താന്‍ നജീബിനോട് ഹോസ്റ്റലില്‍ വെച്ച് കാണാമെന്നു പറഞ്ഞു. എന്നാല്‍ ഹോസ്റ്റലിലെ 106-ാം നമ്പര്‍ മുറിയിലെത്തിയപ്പോള്‍ നജീബിനെ കാണാനായില്ല.

മകനെ കണ്ടെത്തുന്നതില്‍ ഡല്‍ഹി പോലീസ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സി.ബി.ഐ. അന്വേഷണത്തിന് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഫാത്തിമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram