ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെ.എൻ.യു.) കശ്മീർ വിഷയത്തിൽ നടത്തിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെ തടയാൻ ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഐസയുടെ പ്രവർത്തകർ ശ്രമിച്ചു.
കാമ്പസിൽ വ്യാഴാഴ്ച വൈകീട്ട് സംഘടിപ്പിച്ച ‘അനുച്ഛേദം 370 റദ്ദാക്കൽ; ജമ്മുകശ്മീർ, ലഡാക്ക് എന്നിവയുടെ വികസനം’ എന്ന സെമിനാറിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ജിതേന്ദ്രസിങ് സംസാരിക്കുന്നതിനിടെ ഐസ പ്രവർത്തകർ കശ്മീർ അനുകൂല മുദ്രാവാക്യം മുഴക്കുകയായിരുന്നു.
വിഷയത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു. കൂടാതെ മന്ത്രിയെ തടയാനും ശ്രമിച്ചു. ഇതോടെ മറുപടിയായി എ.ബി.വി.പി. പ്രവർത്തകരും മുദ്രാവാക്യം വിളിക്കാൻ ആരംഭിച്ചു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളും നടക്കുകയായിരുന്നെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
content highlights: left wing student organisation tries to stop union minister at jnu
Share this Article
Related Topics