ന്യൂഡൽഹി: ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ നടക്കുന്ന അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ വിദ്യാർഥി-അധ്യാപക സംഘം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കണ്ടു. ജി.എസ്. കാഷ് സംവിധാനം തകർത്തതും വൻതോതിൽ ഫണ്ടു വെട്ടിക്കുറച്ചതും ഓൺലൈൻ പരീക്ഷയിലെ പ്രശ്‌നവും ജനാധിപത്യവേദികളെ മറികടക്കുന്നതുമൊക്കെ വിദ്യാർഥികൾ ശ്രദ്ധയിൽപ്പെടുത്തി. വിഷയത്തിൽ ഡൽഹി സർക്കാരിന്റെ ഇടപെടലുണ്ടാവണമെന്നും സംഘം അഭ്യർഥിച്ചു. ജെ.എൻ.യു. വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിലായിരുന്നു ഉപമുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
Share this Article
Related Topics