വിധിയെഴുതി ജെ.എൻ.യു.; നാളെ ഫലപ്രഖ്യാപനം


1 min read
Read later
Print
Share

ന്യൂഡൽഹി: വാശിയേറിയ പ്രചാരണത്തിനൊടുവിൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെ.എൻ.യു.) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച പൂർത്തിയായി. പതിന്നാല്‌ സ്ഥാനാർഥികൾ മാറ്റുരച്ച തിരഞ്ഞെടുപ്പിൽ മികച്ച പോരാട്ടമാണ് നടന്നത്. തിരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച പുറത്തുവരും.

രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും 2.30 മുതൽ വൈകീട്ട് 5.30 വരെയുമായി രണ്ടുഘട്ടങ്ങളായാണ് പോളിങ് നടന്നത്. രാത്രി ഒമ്പതുമുതൽ വോട്ടെണ്ണൽ ആരംഭിച്ചു. വിദ്യാർഥികാര്യ വിഭാഗത്തിന്റെ ഡീൻ ഉമേഷ് കഡം പോളിങ് നടപടികൾ തടസ്സപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് സമിതി ആരോപിച്ചു. പോളിങ് ബൂത്തുകളിൽ ഡീൻ അനധികൃതമായി കടന്നെന്ന് സമിതി ഉന്നയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് സമിതി ചെയർപേഴ്‌സൺ ശശാങ്ക് പാട്ടീൽ പറഞ്ഞു.

അതേസമയം, ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടിയെക്കുറിച്ച് ശശാങ്ക് വ്യക്തമാക്കിയില്ല. സംഭവത്തിൽ ഡീൻ പ്രതികരിച്ചിട്ടില്ല. ബാലറ്റ് പേപ്പറിലൂടെയായിരുന്നു പോളിങ്. 8,700-ഓളം വിദ്യാർഥികൾക്കായിരുന്നു വോട്ടവകാശം. പോളിങ് പുരോഗമിക്കവേ വിവിധ വിദ്യാർഥി സംഘടനകൾ മുദ്രാവാക്യങ്ങളുമായി കാമ്പസിൽ പ്രകടനം നടത്തി.

നാലു സീറ്റുകളും തങ്ങൾ പിടിച്ചെടുക്കുമെന്ന് ഇടതുവിഭാഗത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായ ഐഷെ ഗോഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇടതുവിഭാഗവും എ.ബി.വി.പി.യും നാലു സ്ഥാനങ്ങളിലേക്കും സ്ഥാനാർഥികളെ നിർത്തിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമാണ് എൻ.എസ്.യു.ഐ. മത്സരിക്കുന്നത്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് ബിർസ അംബേദ്കർ ഫുലെ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ബാപ്‌സ) സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. ആർ.ജെ.ഡി.യുടെ വിദ്യാർഥി വിഭാഗമായ ഛാത്ര ആർ.ജെ.ഡി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് മത്സരിക്കുന്നത്. ‘ജെ.എൻ.യു.വിലെ യോഗി’ എന്നറിയപ്പെടുന്ന രാഘവേന്ദ്ര മിശ്ര പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

വെബിനാർ നാളെ

Feb 19, 2022


mathrubhumi

1 min

മെട്രോയിൽ അറ്റകുറ്റപ്പണി: ഞായറാഴ്ച ഗതാഗതനിയന്ത്രണം

Feb 19, 2022


mathrubhumi

1 min

എയർപോർട്ട് മെട്രോ : അംബാനി ഗ്രൂപ്പിനെതിരേയുള്ള ഹർജി തള്ളി

Feb 19, 2022