ജെ.എന്‍.യു.വിലെ ജാതി വിവേചനത്തിനെതിരെ മുത്തുകൃഷ്ണന്റെ അവസാന പോസ്റ്റ്‌


By

1 min read
Read later
Print
Share

'തുല്യത നിഷേധിക്കപ്പെടുമ്പോള്‍ എല്ലാം നിഷേധിക്കപ്പെടുന്നു. എം.ഫില്‍/പിഎച്ച്.ഡി. പ്രവേശനങ്ങളില്‍ തുല്യതയില്ല. വൈവയിലും തുല്യത നിഷേധിക്കുന്നു.

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം ആത്മഹത്യചെയ്ത ജെ.എന്‍.യു.വിലെ ദളിത് വിദ്യാര്‍ഥി കടുത്ത ജാതി വിവേചനം നേരിട്ടിരുന്നുവെന്ന് സുഹൃത്തുക്കള്‍. സര്‍വകലാശാലയിലെ പ്രവേശനനടപടികളില്‍ ദളിത് വിദ്യാര്‍ഥികള്‍നേരിടുന്ന വിവേചനത്തെക്കുറിച്ച് മുത്തുകൃഷ്ണന്‍ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

'തുല്യത നിഷേധിക്കപ്പെടുമ്പോള്‍ എല്ലാം നിഷേധിക്കപ്പെടുന്നു. എം.ഫില്‍/പിഎച്ച്.ഡി. പ്രവേശനങ്ങളില്‍ തുല്യതയില്ല. വൈവയിലും തുല്യത നിഷേധിക്കുന്നു. പ്രൊഫ. സുഖദോ തൊറാട്ടിന്റെ ശുപാര്‍ശകള്‍ കാറ്റില്‍പ്പറത്തി. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധിക്കാനുള്ള ഇടങ്ങള്‍ നിഷേധിക്കുന്നു. അരികുവത്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസം നിഷേധിക്കുന്നു. തുല്യത നിഷേധിക്കപ്പെടുമ്പോള്‍ എല്ലാം നിഷേധിക്കപ്പെടുന്നു. 'മുത്തുകൃഷ്ണന്റെ' (രജിനി കൃഷ്) പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

നിരവധിതവണ ശ്രമിച്ചിട്ടാണ് ജെ.എന്‍.യു.വില്‍ പ്രവേശനം നേടിയതെന്ന് മറ്റൊരുപോസ്റ്റില്‍ മുത്തുകൃഷ്ണന്‍ പറയുന്നുണ്ട്. നമ്മുടെ സര്‍വകലാശാലകള്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശവപ്പമ്പായിരിക്കുകയാണെന്ന് ജെ.എന്‍.യു. വിദ്യാര്‍ഥി നേതാവായ ഉമര്‍ ഖാലിദ് പറഞ്ഞു.

ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്നു മുത്തുകൃഷ്ണന്‍. അവര്‍ ഇനിയും ഞങ്ങളെപ്പോലുള്ള നിരവധി രോഹിതുമാരെ കൊല്ലുമെന്ന് മുത്തുകൃഷ്ണന്‍ തന്റെ ബ്ലോഗില്‍ എഴുതിയിരുന്നു. രോഹിത്തിന്റെ അമ്മ രാധിക വെമുലയെക്കുറിച്ച് എഴുതിയ 'എ യൂണിവേഴ്‌സല്‍ മദര്‍ വിത്തൗട്ട് എ നേഷന്‍' എന്ന ബ്ലോഗ് ശ്രദ്ധേയമായിരുന്നു. രോഹിത് ആത്മഹത്യ ചെയ്ത് ഒരുവര്‍ഷം തികയുമ്പോഴാണ് മറ്റൊരു സമാനസംഭവംകൂടി ഉണ്ടാകുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

വെബിനാർ നാളെ

Feb 19, 2022


mathrubhumi

1 min

മെട്രോയിൽ അറ്റകുറ്റപ്പണി: ഞായറാഴ്ച ഗതാഗതനിയന്ത്രണം

Feb 19, 2022


mathrubhumi

1 min

എയർപോർട്ട് മെട്രോ : അംബാനി ഗ്രൂപ്പിനെതിരേയുള്ള ഹർജി തള്ളി

Feb 19, 2022