ജെ.എന്.യു.വില് പ്രവേശനംനടത്തിയത് പകുതി സീറ്റുകളില് മാത്രം


By

1 min read
Read later
Print
Share

ന്യൂഡല്‍ഹി: ജാവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ 2017-18 വര്‍ഷത്തില്‍ ഗവേഷണത്തിനായി പ്രവേശനംനടത്തിയത് 53 ശതമാനം സീറ്റുകളില്‍ മാത്രമാണെന്ന് അധ്യാപകസംഘടന. ജെ.എന്‍.യു.ടി.എ. സംവരണ വിഭാഗങ്ങള്‍ക്കവകാശപ്പെട്ട ഭരണഘടനാ ഇളവുകളും റദ്ദാക്കിയതായി സംഘടന ആരോപിച്ചു. വെറും 17 സീറ്റുകളില്‍ മാത്രമാണ് സംവരണവിഭാഗം പ്രവേശനംനേടിയത്.

ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരിടിവ് ജെ.എന്‍.യു.വില്‍ ഉണ്ടായിരിക്കുന്നതെന്നും ഇത് സംവരണ വിഭാഗങ്ങളെ തഴയുന്ന നടപടിയാണെന്നും സംഘടന പറഞ്ഞു. ആകെയുള്ള 139 എം.ഫില്‍., പിഎച്ച്.ഡി. സീറ്റുകളില്‍ 74 സീറ്റുകളില്‍മാത്രമേ പ്രവേശനം നടന്നിട്ടുള്ളൂ. ഇതില്‍ തന്നെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ രണ്ടും ഒ.ബി.സി. വിഭാഗത്തില്‍ 13-ഉം വിദ്യാര്‍ഥികള്‍ മാത്രമാണുള്ളതെന്നും സംഘടന കണക്കുകള്‍ സഹിതം വ്യക്തമാക്കി.

പ്രവേശനത്തില്‍ വന്ന വ്യാപകമായ കുറവ് വേണ്ടത്ര അപേക്ഷകരില്ലാത്തത് കൊണ്ടല്ല. ഇത്തവണയും നിരവധിപേര്‍ പരീക്ഷയ്‌ക്കെത്തിയിരുന്നു. ഇതില്‍ത്തന്നെ പരീക്ഷ എഴുതിയ 50 ശതമാനം പേരെയും അതത് വിഭാഗങ്ങളില്‍ അഭിമുഖത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നിട്ടും 53 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

വെബിനാർ നാളെ

Feb 19, 2022


mathrubhumi

1 min

മെട്രോയിൽ അറ്റകുറ്റപ്പണി: ഞായറാഴ്ച ഗതാഗതനിയന്ത്രണം

Feb 19, 2022


mathrubhumi

1 min

എയർപോർട്ട് മെട്രോ : അംബാനി ഗ്രൂപ്പിനെതിരേയുള്ള ഹർജി തള്ളി

Feb 19, 2022