ഹാജര്‍ നിര്‍ബന്ധമാക്കിയ നടപടിയില്‍ ചര്‍ച്ചയ്ക്കുള്ള അനുമതി തേടി വൈസ് ചാന്‍സലറെ കാണണമെന്ന് വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അനുവാദം ലഭിക്കാത്തതിനാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ പ്രതിഷേധവും നടത്തി. രണ്ടു റെക്ടര്‍മാരെ വിദ്യാര്‍ഥികള്‍ തടഞ്ഞതിനെ തുടര്‍ന്നു അവര്‍ക്കു മടങ്ങിപ്പോവേണ്ടി വന്നു.
വരുന്ന മൂന്ന് ദിവസത്തേക്ക് വി.സി.യടക്കം ആരെയും തടയരുതെന്നു ഹൈക്കോടതി ജഡ്ജി വി.കെ.റാവു നിര്‍ദേശിച്ചു. ക്രമസമാധാനപാലനം ഉറപ്പാക്കാന്‍ ജെ.എന്‍.യു. അധികൃതര്‍ക്ക് ആവശ്യമെങ്കില്‍ പോലീസ് സഹായം തേടാം. അതനുസരിച്ചു തിങ്കളാഴ്ചവരെ വിദ്യാര്‍ഥികള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കാനാവില്ല. അതേസമയം, ബ്ലോക്കിനടുത്തുള്ള സാബര്‍മതി ലോണില്‍ സമാധാനപരമായി സമരം നടത്താന്‍ വിദ്യാര്‍ഥികള്‍ക്കു തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നൂറു മീറ്റര്‍ ചുറ്റളവില്‍ സമരം നടത്താന്‍ പാടില്ലെന്നു ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വിദ്യാര്‍ഥികള്‍ അനുസരിച്ചില്ലെന്നാണ് ജെ.എന്‍.യു. അധികൃതരുടെ പരാതി. ഇക്കാര്യം അവര്‍ ഹൈക്കോടതിയില്‍ വാദിച്ചു. തുടര്‍ന്ന്, ഇരുപതിനുള്ളില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിനും മറ്റു മൂന്നുപേര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.