ജെ.എന്‍.യു. അധ്യാപകവേദിയിലേക്ക് ഇടതുപക്ഷം വിജയിച്ചു


By

1 min read
Read later
Print
Share

ന്യൂഡല്‍ഹി: ജെ.എന്‍.യു.വിലെ അധ്യാപകവേദി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം. എല്ലാ സ്ഥാനങ്ങളിലേയ്ക്കും പുരോഗമനപക്ഷത്തെ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ നടക്കുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ നിരന്തര സമരത്തിലായിരുന്നു ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷന്‍.

പ്രസിഡന്റായി സൊനജരിയ മിന്‍സ് തിരഞ്ഞെടുക്കപ്പെട്ടു. അവര്‍ക്കു 344 വോട്ടുകള്‍ ലഭിച്ചു. എതിര്‍സ്ഥാനാര്‍ഥി എസ്.ശ്രീനിവാസ റാവുവിന് 195 വോട്ടുകളും ലഭിച്ചു. വൈസ് പ്രസിഡന്റായി ദേവേന്ദ്രകുമാര്‍ ചൗബെ 324 വോട്ടു നേടി തിരഞ്ഞെടുക്കപ്പെട്ടു. എതിരാളി പാര്‍ഥോ ദത്ത 301 വോട്ടുകളും നേടി.

ഡോ. സുധീര്‍കുമാര്‍ സുതാര്‍ (സെക്രട്ടറി), ഡോ. അര്‍ച്ചന നേഗി (ജോ. സെക്രട്ടറി), ഡോ. രാകേഷ് കുമാര്‍ (ട്രഷറര്‍) എന്നിവരാണ് ജെ.എന്‍.യു. ടീച്ചേഴ്‌സ് അസോസിയേഷനിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

വെബിനാർ നാളെ

Feb 19, 2022


mathrubhumi

1 min

മെട്രോയിൽ അറ്റകുറ്റപ്പണി: ഞായറാഴ്ച ഗതാഗതനിയന്ത്രണം

Feb 19, 2022


mathrubhumi

1 min

എയർപോർട്ട് മെട്രോ : അംബാനി ഗ്രൂപ്പിനെതിരേയുള്ള ഹർജി തള്ളി

Feb 19, 2022