അധ്യാപകന്റെ യോഗ്യതാവിവരം നല്‍കാന്‍ ജെ.എന്‍.യു.വിന് നിര്‍ദേശം


1 min read
Read later
Print
Share

ന്യൂഡല്‍ഹി: അസിസ്റ്റന്റ് പ്രൊഫസറുടെ യോഗ്യത ചോദ്യംചെയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ അദ്ദേഹത്തിനു നല്‍കിയ ശമ്പളം, ഹാജര്‍നില തുടങ്ങിയ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ടര്‍ക്കിഷ് സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചര്‍ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഗോസ് മഷ്‌കൂര്‍ ഖാനിന്റെ യോഗ്യത ചോദ്യംചെയ്ത് നിയമവിദ്യാര്‍ഥി മൊബാഷിര്‍ സര്‍വര്‍, സാമൂഹികപ്രവര്‍ത്തകന്‍ എം. അര്‍ഷദ് പര്‍വേസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

2012-14 കാലയളവില്‍ ഖാനുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലുള്ള വിവരങ്ങള്‍ നല്‍കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍നിന്ന് 2015-ലാണ് ഖാന്‍ ടര്‍ക്കിഷ് ലാംഗ്വേജില്‍ ബി.എ. പാസായത്. എം.എ.യ്ക്കു സമര്‍പ്പിച്ചു പ്രബന്ധം ഓണ്‍ലൈന്‍ വഴി ലഭ്യമായ പ്രബന്ധം പകര്‍ത്തി മറ്റൊരു പേരില്‍ സമര്‍പ്പിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. മറ്റ് പ്രബന്ധങ്ങള്‍ പകര്‍ത്തി പേരു മാറ്റി സമര്‍പ്പിക്കുന്നതു സംബന്ധിച്ച അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഫെബ്രുവരി 28-ലേക്ക് മാറ്റി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ചൊവ്വാഴ്ച 6028 പേർക്ക് കോവിഡ്, ടി.പി.ആർ. 10.55

Jan 26, 2022


mathrubhumi

1 min

കവർച്ചയ്ക്കിടെ കൊലപാതകം: നാലുപേർ പിടിയിൽ

Jan 15, 2022


ബുധനാഴ്ച സംഭവിച്ചത്

1 min

ബുധനാഴ്ച സംഭവിച്ചത്

Dec 9, 2021