ന്യൂഡല്‍ഹി: ആര്‍.എസ്.എസിന് അസഹിഷ്ണുതയാണെന്ന് കുറ്റപ്പെടുത്തുന്ന കനയ്യകുമാറിന് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ എ.ഐ.എസ്.എഫിന്റെ പതാക ഉയര്‍ത്താന്‍ ധൈര്യമുണ്ടോയെന്ന് പ്രജ്ഞാപ്രവാഹ് സംയോജകന്‍ ജെ.നന്ദകുമാറിന്റെ ചോദ്യം. ജെ.എന്‍.യു.വില്‍ സി.പി.എം. അക്രമങ്ങള്‍ക്കെതിരെ അംബേദ്കര്‍ യൂത്ത് ഫോറം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.
പതാക ഉയര്‍ത്താന്‍പോയ എ.ഐ.എസ്.എഫ്. സംസ്ഥാന നേതാവിന്റെ മുണ്ടുപറിച്ചാണ് എസ്.എഫ്.ഐ.ക്കാര്‍ തല്ലിയോടിച്ചത്. കേരളത്തില്‍ നടക്കുന്നത് സി.പി.എം.- ആര്‍.എസ്.എസ്. സംഘര്‍ഷമല്ല. സി.പി.എമ്മിന്റെ ഏകപക്ഷീയ അക്രമങ്ങളാണ് അരങ്ങേറുന്നത്. ഒട്ടേറെ സി.പി.ഐ.യുടെ പ്രവര്‍ത്തകരെയും സി.പി.എം. കൊലപ്പെടുത്തിയെന്നും നന്ദകുമാര്‍ പറഞ്ഞു. സെമിനാറില്‍ കണ്ണൂരിലെ ഇരുപതോളം പേര്‍ പങ്കെടുത്തു. കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, കണ്ണൂര്‍ ജില്ലാ സഹകാര്യവാഹ് സോഹന്‍ലാല്‍, ബുദ്ധ സിങ് എന്നിവരും സംസാരിച്ചു.
Share this Article
Related Topics