ജെ.എൻ.യു. സമരത്തിന് ഐക്യദാർഢ്യവുമായി മലയാളി എം.പി.മാർ


1 min read
Read later
Print
Share

ന്യൂഡൽഹി: ഫീസ്‌വർധന അടക്കമുള്ള വിഷയങ്ങളിൽ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെ.എൻ.യു.) നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മലയാളി എം.പി.മാരുമെത്തി.

ബിനോയ് വിശ്വം, കെ.കെ. രാഗേഷ് എന്നിവരാണ് ഞായറാഴ്ച കാമ്പസിലെത്തിയത്. സമരംചെയ്യുന്ന വിദ്യാർഥികളെ അഭിസംബോധനചെയ്ത് ഇരുവരും സംസാരിച്ചു. ജെ.എൻ.യു. വിദ്യാർഥിയൂണിയന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിന് താക്കീത് നൽകിക്കൊണ്ട് രജിസ്ട്രാറിൽനിന്ന് തനിക്ക് ഇ-മെയിൽ ലഭിച്ചതായി ബിനോയ് വിശ്വം പറഞ്ഞു. രജിസ്ട്രാറുടെ നടപടിയെ കുറ്റപ്പെടുത്തിയ അദ്ദേഹം മെയിൽസന്ദേശം വിദ്യാർഥികൾക്ക് മുമ്പിൽ വായിച്ചു. സംവാദം, ഭിന്നാഭിപ്രായം, ബുദ്ധിജീവികളെ വാർത്തെടുക്കൽ തുടങ്ങിയവയ്ക്കുള്ള വേദിയാണ് സർവകലാശാലകളെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഇത്തരമൊരു സംസ്കാരത്തിൽ ജെ.എൻ.യു. എപ്പോഴും മുൻപന്തിയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ ഉന്നതവിഭാഗക്കാർക്ക് മാത്രമുള്ളതായി ജെ.എൻ.യു.വിനെ മാറ്റാൻ ശ്രമിക്കുകയാണ് അധികൃതർ. പാർശ്വവത്കരിക്കപ്പെട്ടവർക്ക് സർവകലാശാലയിൽ പ്രവേശനം നിഷേധിക്കാനാണ് ശ്രമം നടക്കുന്നത്. പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ ജെ.എൻ.യു. വിദ്യാർഥികളുടെ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram