താരമായി ’കുഞ്ഞി കെജ്‌രിവാൾ’


1 min read
Read later
Print
Share
'Baby Kejriwal'
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ വിജയാഹ്ലാദത്തിനിടെ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി അരവിന്ദ് കെജ്‌രിവാളിന്റെ വേഷംധരിച്ചെത്തിയ കുഞ്ഞ്. ചുവപ്പ് സ്വെറ്ററും കറുത്ത മഫ്‌ളറും മീശയും എ.എ.പി. തൊപ്പിയും ധരിച്ചെത്തിയ ഒരു വയസ്സുകാരൻ അവ്യാൻ തോമറാണ് ശ്രദ്ധാകേന്ദ്രമായത്. ഏതാനും മണിക്കൂറുകൾക്കകം അവ്യാൻ സാമൂഹികമാധ്യമങ്ങളിൽ തരംഗമായി മാറുകയും ചെയ്തു. എ.എ.പി. യുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. മഫ്‌ളർമാൻ എന്ന പേരിൽ പുഞ്ചിരി സ്‌മൈലിയുമായാണ് എ.എ.പി. അവ്യാന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്.

തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ 2,500-ലേറെത്തവണ ചിത്രം റീട്വീറ്റ് ചെയ്യപ്പെടുകയും 25,000-ത്തിലേറെപ്പേർ ലൈക്ക് ചെയ്യുകയും ചെയ്തു. അച്ഛൻ രാഹുൽ തോമറിനൊപ്പമാണ് അവ്യാൻ പാർട്ടി ആസ്ഥാനത്തെത്തിയത്. ഇതോടെ പാർട്ടിപ്രവർത്തകരും മാധ്യമപ്രവർത്തകരും ഏറെ കൗതുകത്തോടെ അവ്യാന്റെ ചുറ്റും കൂടി. കെജ്‌രിവാളിന്റെ ശീതകാലച്ഛായയുടെ പതിപ്പായിരുന്നു കുഞ്ഞ് അവ്യാൻ. എ.എ.പി. അനുയായിയാണ് ചെറുകിട വ്യാപാരിയായ അവ്യാന്റെ അച്ഛൻ രാഹുൽ. 2015-ൽ രാംലീല മൈതാനത്ത് കെജ്‌രിവാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോൾ അവ്യാന്റെ സഹോദരി ഫെയറിയാണ് കെജ്‌രിവാളിന്റെ രൂപത്തിലെത്തിയത്. ഒമ്പതു വയസ്സുകാരിയാണ് ഫെയറി ഇപ്പോൾ.

Content Highlights: At AAP Headquarters, 'Baby Kejriwal' Celebrates Party's Victory

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
ബുധനാഴ്ച സംഭവിച്ചത്

1 min

ബുധനാഴ്ച സംഭവിച്ചത്

Dec 9, 2021


mathrubhumi

1 min

ആകാശത്ത് ഒരു തീഗോളം, പിന്നെ പൊട്ടിത്തെറി

Dec 9, 2021


mathrubhumi

1 min

മലയാളം പഠനക്ലാസ് പ്രവേശനോത്സവം

Dec 6, 2021