ന്യൂഡൽഹി: ഡൽഹി എയിംസ് ആശുപത്രിയിൽ ഡോക്ടർമാരുടെ ജാതിയും മതവും ചോദിച്ച സംഭവം വിവാദമായി. മുതിർന്ന ഡോക്ടർമാരുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുവേണ്ടി നൽകിയ ഫോറത്തിലാണ് ജാതിയും മതവും പൂരിപ്പിക്കാൻ ആവശ്യപ്പെട്ടത്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
പേര്, വയസ്സ്, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾക്കു പുറമെ ജാതിക്കും മതത്തിനും പ്രത്യേക കോളം ചേർത്തിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഒരു അറിവുമില്ലെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ പ്രതികരിച്ചു. ‘എയിംസിൽ ആരും ആരുടെയും ജാതിയെയോ മതത്തെയോക്കുറിച്ച് ചിന്തിക്കാറില്ല. അത്തരം വിവരങ്ങൾ ചോദിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല’.
പ്രവേശനപരീക്ഷയിൽ പോലും വിദ്യാർഥികളോട് ജാതിയോ മതമോ ചോദിക്കാറില്ല. ആശുപത്രിയിലെ ഡോക്ടറുടെ ജാതിയും മതവും അറിയുന്നത് എന്തിനാണെന്ന് എയിംസ് മുൻഡയറക്ടർ ഡോ. എം.സി. മിശ്ര ചോദിച്ചു.
ജാതിയും മതവുമുൾപ്പെട്ട ചോദ്യം അബദ്ധവശാൽ കയറിക്കൂടിയതാണെന്ന് എയിംസിലെ ഭരണനിർവഹണവിഭാഗം വിശദീകരിച്ചു. ഇതു പൂരിപ്പിക്കേണ്ടതില്ലെന്നും അധികൃതർ പിന്നീട് അറിയിച്ചു.
Content Highlights: allegation against delhi aiims
Share this Article
Related Topics