അധികാരത്തർക്കം തുടരുന്നു; കേന്ദ്ര നിലപാടിനെതിരേ എ.എ.പി.


1 min read
Read later
Print
Share

ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശം തെറ്റിദ്ധരിപ്പിക്കുന്നത്

ന്യൂഡൽഹി: ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ വിഷയത്തിൽ സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതില്ലെന്ന് ലെഫ്. ഗവർണരെ കേന്ദ്ര സർക്കാർ ഉപദേശിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് ആം ആദ്മി പാർട്ടി. സർവീസ് വിഷയത്തിൽ സുപ്രീംകോടതി ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന നിലപാട് തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്നും എ.എ.പി. പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ സുഗമമായ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണ് കേന്ദ്രവും ലെഫ്. ഗവർണറും ചെയ്യുന്നത്. നിയമത്തെ അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നത്. ഈ വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനും അവർ ലക്ഷ്യംവെക്കുന്നുണ്ടെന്ന് എ.എ.പി. പറഞ്ഞു. ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്ക് ലെഫ്. ഗവർണർക്കാണ് അധികാരമെന്ന് വ്യക്തമാക്കി 2015 മേയ് 23-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു. ഇത് സുപ്രീംകോടതി റദ്ദാക്കിയിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. പ്രസ്തുത വിജ്ഞാപനം നിലനിൽക്കുന്നിടത്തോളം സർവീസ് വിഷയങ്ങളിൽ ലെഫ്. ഗവർണർക്ക് തന്നെയാണ് അധികാരമെന്നാണ് കേന്ദ്ര നിലപാട്. സുപ്രീംകോടതി വിധിയെത്തുടർന്ന് സർവീസ് വിഷയത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനാണ് അധികാരമെന്ന് വ്യക്തമാക്കി അയച്ച നിർദ്ദേശം വകുപ്പ് സെക്രട്ടറി തള്ളിയിരുന്നു.

കേന്ദ്ര വിജ്ഞാപനം നിലനിൽക്കുന്നിടത്തോളം ലെഫ്. ഗവർണർക്ക് തന്നെയാണ് ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥലംമാറ്റാനും അധികാരമെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാൽ ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും കോടതിയലക്ഷ്യവുമായി നീങ്ങാൻ ആലോചിക്കുന്നതായും ഡൽഹി സർക്കാർ വ്യക്തമാക്കിയിരുന്നു. ക്രമസമാധാനം, പോലീസ്, ഭൂമി എന്നീ വിഷയങ്ങളിൽ മാത്രമാണ് ലെഫ്. ഗവർണർക്ക് അധികാരമെന്ന് വ്യക്തമാക്കുന്നതാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി. മറ്റു വിഷയങ്ങളിൽ ലെഫ്. ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അധികാരമില്ല. അദ്ദേഹം മന്ത്രിസഭയുടെ ഉപദേശമനുസരിച്ചോ രാഷ്ട്രപതിയുടെ നിർദ്ദേശമനുസരിച്ചോ പ്രവർത്തിക്കണം. അതേസമയം, എല്ലാ വിഷയങ്ങളും രാഷ്ട്രപതിക്ക് വിടരുതെന്നും തടസ്സക്കാരനായി മാറരുതെന്നും വിധിയിൽ വ്യക്തമാക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ബാലഗോകുലം യുവസംഗമം നടത്തി

Jan 17, 2022


mathrubhumi

1 min

ദില്ലി ബസാറിനെ സ്വാഗതംചെയ്ത് ഡൽഹി മാർക്കറ്റ് അസോസിയേഷൻ

Dec 2, 2021


mathrubhumi

1 min

ആധ്യാത്മികപ്രഭാഷണം ഇന്ന്

Oct 23, 2021